സയ്യിദ് അലി ബാഫഖി തങ്ങൾ അന്തരിച്ചു

Nov 2, 2026 - 17:00
 0
സയ്യിദ് അലി ബാഫഖി തങ്ങൾ അന്തരിച്ചു

കോഴിക്കോട്: സമസ്ത കേരള ജംഇയ്യത്തുൽ ഉലമ അധ്യക്ഷനും മർകസുസ്സഖാഫത്തി സുന്നിയ്യ പ്രസിഡന്റുമായ സയ്യിദ് അലി ബാഫഖി തങ്ങൾ അന്തരിച്ചു. 88 വയസ്സായിരുന്നു. സുന്നി ജംഇയ്യത്തുൽ മുഅല്ലിമീൻ, മർകസ് ഖൽഫാൻ എന്നിവയുടെ പ്രസിഡന്റും നിരവധി മഹല്ലുകളുടെ ഖാളിയുമായിരുന്നു.

സയ്യിദ് അഹമ്മദ് ബാഫഖിയുടെയും സയ്യിദത്ത് നഫീസാബിയുടെയും മകനായി 1938-ൽ കൊയിലാണ്ടിയിലാണ് ജനനം. കൊയിലാണ്ടി മുബാറക് റോഡിലെ വലിയകത്ത് ബംഗ്ലാവിലായിരുന്നു താമസം. 1978 മുതൽ സംഘടനാ രംഗത്ത് സജീവമായിരുന്നു. എസ്.വൈ.എസ്. സംസ്ഥാന വൈസ് പ്രസിഡന്റ്, സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോർഡ് ട്രഷറർ, ജാമിഅ നൂരിയ പൂർവവിദ്യാർഥി കൂട്ടായ്മയായ ഫൈസീസിന്റെ പ്രസിഡന്റ് തുടങ്ങിയ പദവികൾ വഹിച്ചിട്ടുണ്ട്.

തളിപ്പറമ്പ് ഖുവ്വത്തുൽ ഇസ്‌ലാം, കോഴിക്കോട് വലിയങ്ങാടി, പാണ്ടികശാല, കൊയിലാണ്ടി, പരപ്പനങ്ങാടി പനയത്തിൽ, ജാമിഅ നൂരിയ പട്ടിക്കാട് എന്നിവിടങ്ങളിലായിരുന്നു പഠനം. അബ്ദുൽ ഖാദർ മുസ്‌ലിയാർ മാട്ടൂൽ, ഇ.കെ. ഹസ്സൻ മുസ്‌ലിയാർ, ഹാഫിള് മുഹമ്മദ് മുസ്‌ലിയാർ ബേപ്പൂർ, കൊയിലാണ്ടി ഖാളി പൊടിയാട് കുഞ്ഞഹമ്മദ് മുസ്‌ലിയാർ, കുറ്റിപ്പുറം അബ്ദുൽ ഖാദർ മുസ്‌ലിയാർ, സി.എം. വലിയുല്ലാഹി, കോട്ടുമല അബൂബക്കർ മുസ്‌ലിയാർ, ഇ.കെ. അബൂബക്കർ മുസ്‌ലിയാർ തുടങ്ങിയവർ ഗുരുവര്യരായിരുന്നു.

പാണക്കാട് ഹുസൈൻ ശിഹാബ്, ആറ്റക്കോയ തങ്ങൾ, ഷിറിയ ആലിക്കുഞ്ഞി മുസ്‌ലിയാർ, സയ്യിദ് സൈനുൽ ആബിദീൻ ബാഫഖി, അബ്ദുൽ ഖാദർ ബാഫഖി തങ്ങൾ, സയ്യിദ് ഹുസൈൻ ബാഫഖി എന്നിവർ സഹപാഠികളായിരുന്നു.

അജ്മീർ ഖാജ മുഈനുദ്ദീൻ ചിശ്തിയുടെ നാമധേയത്തിൽ ജാമിഅ മുഈനിയ്യ അജ്മീർ ഷെരീഫ് നൽകുന്ന രണ്ടാമത് സുൽത്താനുൽ ഹിന്ദ് അവാർഡിന് അർഹനായിട്ടുണ്ട്.

What's Your Reaction?

like

dislike

love

funny

angry

sad

wow