നീലേശ്വരത്ത് 15-കാരനെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി

Nov 2, 2026 - 09:04
 0
നീലേശ്വരത്ത് 15-കാരനെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി

നീലേശ്വരം: 15 വയസ്സുകാരനായ വിദ്യാർത്ഥിയെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. തൈക്കടപ്പുറം അഴീത്തലയിലെ പണ്ടാരപ്പറമ്പിൽ സന്തോഷിന്റെ മകൻ നീരജ് സന്തോഷിനെയാണ് ഇന്നലെ ഉച്ചയ്ക്ക് രണ്ടുമണിയോടെ വീട്ടിലെ കിടപ്പുമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.

കുട്ടമത്ത് ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിയാണ്.

അമ്മ: നിഷ. സഹോദരങ്ങൾ: ശ്രേയ (വിദ്യാർത്ഥിനി, ബംഗളൂരു), കൃഷ്ണാനന്ദ (വിദ്യാർത്ഥി, ഫിഷറീസ് ഗവൺമെന്റ് ഹൈസ്കൂൾ, മരക്കാപ്പ്).

നീലേശ്വരം പോലീസ് ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി.

What's Your Reaction?

like

dislike

love

funny

angry

sad

wow