മടിക്കൈ പൊതുജന വായനശാലയിൽ യോഗ പരിശീലനത്തിന് തുടക്കമായി
മടിക്കൈ: സെൻലൈഫ് യോഗ സെന്ററിന്റെ സഹകരണത്തോടെ മടിക്കൈ പൊതുജന വായനശാലയിൽ യോഗ പരിശീലന ക്ലാസിന് തുടക്കമായി. വർധിച്ചുവരുന്ന ജീവിതശൈലീ രോഗങ്ങളെ പ്രതിരോധിക്കുക, മാനസികവും ശാരീരികവുമായ ആരോഗ്യം മെച്ചപ്പെടുത്തുക എന്നീ ലക്ഷ്യങ്ങളോടെയാണ് പരിശീലനം ആരംഭിച്ചത്.
യോഗ പരിശീലകൻ മനോജ് കാലിച്ചാനടുക്കം ക്ലാസിന് നേതൃത്വം നൽകി. ലൈബ്രറി സെക്രട്ടറി എം. രമേശൻ സ്വാഗതം ആശംസിച്ചു. പ്രസിഡന്റ് വി. ചന്തു അധ്യക്ഷത വഹിച്ചു. എൻ. രാഘവൻ നന്ദി പറഞ്ഞു.
പ്രദേശവാസികളും ലൈബ്രറി പ്രവർത്തകരും ചടങ്ങിൽ സംബന്ധിച്ചു. വിഷ്ണുപ്രസാദ്, ഹരിപ്രിയ, ടി.വി. കൃഷ്ണൻ, ഷീബ കെ. എന്നിവർ നേതൃത്വം നൽകി.
What's Your Reaction?