കുമ്പളയിൽ പോലീസിനെ വെട്ടിച്ച് രക്ഷപ്പെടാൻ ശ്രമം; മദ്യലഹരിയിൽ കാർ ഓടിച്ചെന്ന കേസിൽ യൂട്യൂബർക്കെതിരെ കേസ്

Jul 2, 2026 - 09:54
Jul 2, 2026 - 11:25
 0
കുമ്പളയിൽ പോലീസിനെ വെട്ടിച്ച് രക്ഷപ്പെടാൻ ശ്രമം; മദ്യലഹരിയിൽ കാർ ഓടിച്ചെന്ന കേസിൽ യൂട്യൂബർക്കെതിരെ കേസ്

കുമ്പള: പോലീസിനെ കണ്ട് അമിതവേഗത്തിൽ കാർ ഓടിച്ചുപോയ യൂട്യൂബർക്കെതിരെ കുമ്പള പോലീസ് കേസെടുത്തു. കാസർകോട് പെരുമ്പള സ്വദേശിനിയായ 28 കാരിയായ യൂട്യൂബർക്കെതിരെയാണ് നടപടി

ബുധനാഴ്ച പുലർച്ചെ ഓപ്പറേഷൻ തൂഫാൻ്റെ ഭാഗമായി ദേശീയപാതയിലെ അണങ്കൂരിൽ കുമ്പള പോലീസ് ഇൻസ്പെക്ടർ ബൈജു കെ. ജോസിൻ്റെ നേതൃത്വത്തിൽ വാഹന പരിശോധന നടക്കുന്നതിനിടെയാണ് സംഭവം. ദേശീയപാതയിൽ അപകടകരമായ രീതിയിൽ നിർത്തിയിട്ടിരുന്ന ടാറ്റ പഞ്ച് കാർ പരിശോധിക്കാൻ പോലീസ് ശ്രമിച്ചപ്പോൾ, പരിശോധനയ്ക്ക് സഹകരിക്കാതെ കാർ അമിതവേഗത്തിൽ കുമ്പള ഭാഗത്തേക്ക് ഓടിച്ചുപോയതായി പോലീസ് പറഞ്ഞു.

തുടർന്ന് പോലീസ് സംഘം പിന്തുടർന്ന് പുലർച്ചെ രണ്ടുമണിയോടെ ബന്തിയോട് ഭഗവതിനഗറിൽ വെച്ച് കാർ തടഞ്ഞുനിർത്തി. പരിശോധനയിൽ കാർ ഓടിച്ച യുവതി മദ്യലഹരിയിലായിരുന്നെന്ന് വ്യക്തമായതിനെ തുടർന്നാണ് കേസെടുത്തത്.

കാറിൽ യുവതിക്കൊപ്പം ഭർത്താവും ഉണ്ടായിരുന്നതായി പോലീസ് അറിയിച്ചു. യുവതിക്ക് നോട്ടീസ് നൽകി വിട്ടയച്ചെങ്കിലും കാർ ഇപ്പോഴും കുമ്പള പോലീസിൻ്റെ കസ്റ്റഡിയിലാണ്.

What's Your Reaction?

like

dislike

love

funny

angry

sad

wow