റാണിപുരത്ത് സിപ്പ് ലൈനിൽ നിന്ന് വീണ് യുവാവ് മരിച്ചു

Sep 5, 2026 - 19:49
 0
റാണിപുരത്ത് സിപ്പ് ലൈനിൽ നിന്ന് വീണ് യുവാവ് മരിച്ചു

റാണിപുരം: റാണിപുരം ടൂറിസ്റ്റ് കേന്ദ്രത്തിൽ സിപ്പ് ലൈനിൽ നിന്ന് വീണ് യുവാവ് മരിച്ചു. പനത്തടി ചാമുണ്ഡിക്കുന്ന് സ്വദേശി സനൂപ് കൃഷ്ണൻ (24) ആണ് മരിച്ചത്.

വൈകിട്ടായിരുന്നു അപകടം. ഉടൻ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഇന്നലെയാണ് സനൂപ് സിപ്പ് ലൈൻ ഓപ്പറേറ്ററായി ജോലിയിൽ പ്രവേശിച്ചത്.

സ്റ്റീൽ കേബിളിലൂടെ സാഹസിക യാത്ര നടത്തുകയായിരുന്ന യുവതി യാത്രയ്ക്കിടെ ഭയന്ന് സനൂപിന്റെ കൈയിൽ പിടിച്ചതിനെ തുടർന്ന് നിയന്ത്രണം നഷ്ടപ്പെട്ട് താഴേക്ക് വീഴുകയായിരുന്നുവെന്നാണ് പ്രാഥമിക വിവരം.

സംഭവത്തിൽ കൂടുതൽ വിശദമായ അന്വേഷണം നടക്കുകയാണ്.

What's Your Reaction?

like

dislike

love

funny

angry

sad

wow