ഇന്ധനവില വർധനയ്ക്ക് ആനുപാതികമായി ഓട്ടോ ചാർജ് വർധിപ്പിക്കണം: സി.ഐ.ടി.യു.

Nov 2, 2026 - 06:47
Nov 2, 2026 - 06:48
 0
ഇന്ധനവില വർധനയ്ക്ക് ആനുപാതികമായി ഓട്ടോ ചാർജ് വർധിപ്പിക്കണം: സി.ഐ.ടി.യു.

മടിക്കൈ: വർധിച്ചുവരുന്ന ഇന്ധനവിലയ്ക്ക് ആനുപാതികമായി ഓട്ടോ ചാർജ് വർധിപ്പിക്കണമെന്ന് ഓട്ടോ തൊഴിലാളി യൂണിയൻ സി.ഐ.ടി.യു. മടിക്കൈ-അമ്പലത്തുകര ഡിവിഷൻ സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.

സമ്മേളനം സി.ഐ.ടി.യു. നീലേശ്വരം ഏരിയ കമ്മിറ്റി അംഗം ശശീന്ദ്രൻ മടിക്കൈ ഉദ്ഘാടനം ചെയ്തു. ഏരിയ സെക്രട്ടറി ഒ.വി. രവീന്ദ്രൻ, ഏരിയ കമ്മിറ്റി അംഗം സുകുമാരൻ, സി.പി.ഐ.എം മടിക്കൈ ഈസ്റ്റ് ലോക്കൽ സെക്രട്ടറി പി. വിജയൻ, വി. വേണു എന്നിവർ സംസാരിച്ചു.

ഭാരവാഹികളായി പവിത്രൻ കൊതോട്ടുപാറ (സെക്രട്ടറി), അനീഷ് തോട്ടിനാട്ട് (പ്രസിഡന്റ്), സജീഷ് മുണ്ടോട്ട് (ട്രഷറർ), ഗണേശൻ മൂന്ന് റോഡ് (വൈസ് പ്രസിഡന്റ്), രതീഷ് ടി. (ജോയിന്റ് സെക്രട്ടറി) എന്നിവരെ തിരഞ്ഞെടുത്തു.

What's Your Reaction?

like

dislike

love

funny

angry

sad

wow