ഹൊസ്ദുർഗ് ഉപജില്ലാ സ്കൂൾ കായികമേള: ലോഗോ പ്രകാശനം ചെയ്തു
നീലേശ്വരം: ഹൊസ്ദുർഗ് ഉപജില്ലാ സ്കൂൾ കായികമേളയുടെ ലോഗോ പ്രകാശനം ചെയ്തു. ഡിസ്കസ് ത്രോ ജൂനിയർ ഏഷ്യൻ മെഡൽ ജേതാവ് കെ.സി. സർവാൻ ലോഗോ പ്രകാശനം നിർവഹിച്ചു. സംഘാടക സമിതി ചെയർമാനും നീലേശ്വരം നഗരസഭ ചെയർമാനുമായ പി.പി. മുഹമ്മദ് റാഫി മുഖ്യാതിഥിയായി.
നീലേശ്വരം പള്ളിക്കര സെന്റ് ആൻസ് എ.യു.പി. സ്കൂൾ പി.ടി.എ. പ്രസിഡന്റ് വി. സജിത്ത് അധ്യക്ഷനായി. ഹൊസ്ദുർഗ് എ.ഇ.ഒ. കെ. സുരേന്ദ്രൻ, നീലേശ്വരം പ്രസ്ഫോറം വൈസ് പ്രസിഡന്റ് എം.വി. ഭരതൻ, സ്കൂൾ പ്രധാനാധ്യാപിക സിസ്റ്റർ ജെസ്സി ജോർജ്ജ്, ശ്രുതി ജോൺസൺ, മദർ പി.ടി.എ. പ്രസിഡന്റ് പി. നീതു എന്നിവർ സംസാരിച്ചു.
നീലേശ്വരം പള്ളിക്കര സെന്റ് ആൻസ് എ.യു.പി. സ്കൂൾ ആതിഥ്യമരുളുന്ന കായികമേള ഒക്ടോബർ 7 മുതൽ 10 വരെ നീലേശ്വരം ഇ.എം.എസ്. സ്റ്റേഡിയത്തിൽ നടക്കും.
പയ്യന്നൂർ കോളേജിലെ മൂന്നാം വർഷ ബി.കോം. വിദ്യാർത്ഥി കെ.വി. ദേവാംഗ് രൂപകൽപ്പന ചെയ്ത ലോഗോയാണ് കായികമേളയ്ക്കായി തിരഞ്ഞെടുത്തത്.
What's Your Reaction?