നീലേശ്വരം തേജസ്വനി ആശുപത്രി ആക്രമണം: ഒന്നാം പ്രതി ബംഗളൂരുവിൽ അറസ്റ്റിൽ
നീലേശ്വരം: തേജസ്വനി ആശുപത്രിയിൽ നടന്ന ആക്രമണക്കേസിലെ ഒന്നാം പ്രതിയെ ബംഗളൂരുവിൽ നിന്ന് നീലേശ്വരം പൊലീസ് അറസ്റ്റ് ചെയ്തു. പേരോലിലെ സുകുമാരന്റെ മകൻ സി. സുധീഷിനെയാണ് നീലേശ്വരം സി.ഐ സാബുവിന്റെ നിർദേശപ്രകാരം എസ്.ഐ സി. സുമേഷ് ബാബുവിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ മാസം ഓണദിവസം രാത്രിയിൽ മദ്യപിച്ചെത്തിയ സംഘം ആശുപത്രിയിൽ ആക്രമണം നടത്തിയെന്നാണ് കേസ്. ബംഗളൂരുവിൽ നടത്തിയ അന്വേഷണത്തിനൊടുവിലാണ് സുധീഷിനെ പിടികൂടിയത്. അജിത്ത് പള്ളിക്കര, രമേശൻ, അഭിലാഷ് എന്നിവരും പൊലീസ് സംഘത്തിലുണ്ടായിരുന്നു.
കേസിലെ മറ്റ് പ്രതികളായ നവനീതിനെയും ശരത്തിനെയും നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. നിരവധി കേസുകളിൽ പ്രതിയായ സുധീഷിനെ നേരത്തെ കാപ്പ നിയമപ്രകാരം നാടുകടത്തിയിരുന്നു.
What's Your Reaction?