ഭിന്നശേഷിക്കാർക്കും കുടുംബങ്ങൾക്കും പ്രത്യേക പരിരക്ഷ; സ്വകാര്യ ബിൽ അവതരിപ്പിച്ച് ഗോവിന്ദൻ പള്ളിക്കാപ്പിൽ എം.എൽ.എ

Oct 16, 2026 - 18:31
 0
ഭിന്നശേഷിക്കാർക്കും കുടുംബങ്ങൾക്കും പ്രത്യേക പരിരക്ഷ; സ്വകാര്യ ബിൽ അവതരിപ്പിച്ച് ഗോവിന്ദൻ പള്ളിക്കാപ്പിൽ എം.എൽ.എ

തിരുവനന്തപുരം: മാനസിക വെല്ലുവിളികൾ നേരിടുന്നവർക്കും ചലനശേഷി നഷ്ടപ്പെട്ട് കിടപ്പിലായവർക്കും അവരുടെ കുടുംബങ്ങൾക്കും പ്രത്യേക പരിരക്ഷയും ആവശ്യമായ സഹായങ്ങളും ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് അഡ്വ. ഗോവിന്ദൻ പള്ളിക്കാപ്പിൽ എം.എൽ.എ നിയമസഭയിൽ സ്വകാര്യ ബിൽ അവതരിപ്പിച്ചു.

ജനിതക വൈകല്യങ്ങൾ ഉൾപ്പെടെയുള്ള വിവിധ കാരണങ്ങളാൽ വെല്ലുവിളികൾ നേരിടുന്നവരും ചലനശേഷി നഷ്ടപ്പെട്ട് കിടപ്പിലായവരും അവരുടെ രക്ഷിതാക്കളും നിരവധി പ്രയാസങ്ങളാണ് അനുഭവിക്കുന്നതെന്ന് എം.എൽ.എ ചൂണ്ടിക്കാട്ടി. ഇത്തരം കുടുംബങ്ങൾ നേരിടുന്ന മാനസിക സംഘർഷങ്ങളും സാമൂഹിക ഒറ്റപ്പെടലും ഗൗരവത്തോടെ കാണണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

വെല്ലുവിളികൾ നേരിടുന്ന വ്യക്തികളുടെ ക്ഷേമവും സുരക്ഷയും ഉറപ്പാക്കുന്നതിനൊപ്പം അടിസ്ഥാന ആവശ്യങ്ങൾ നിറവേറ്റാനും ദൈനംദിന ജീവിതത്തിന് ആവശ്യമായ പരിശീലനവും സഹായവും ലഭ്യമാക്കാനും നടപടികൾ വേണം. ഇവർക്കും കുടുംബങ്ങൾക്കും ആവശ്യമായ സംരക്ഷണവും പിന്തുണയും ഉറപ്പാക്കുന്നതിന് സർക്കാറിന്റെയും പൊതുസമൂഹത്തിന്റെയും ഇടപെടൽ ശക്തിപ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു.

ഈ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിന് സമഗ്രമായ നിയമനിർമാണം അനിവാര്യമാണെന്നും എം.എൽ.എ നിയമസഭയിൽ വ്യക്തമാക്കി. വിഷയത്തിൽ സമഗ്രമായ നിയമനിർമാണം കൊണ്ടുവരുമെന്ന് ആരോഗ്യ മന്ത്രി ഉറപ്പുനൽകി.

What's Your Reaction?

like

dislike

love

funny

angry

sad

wow