അന്താരാഷ്ട്ര ഡ്രഗ് മാഫിയ സംഘത്തിലെ പ്രധാന കണ്ണികളായ രണ്ട് ടാൻസാനിയൻ സ്വദേശികളെ കേരള പൊലീസ് പിടികൂടി.

Mar 14, 2025 - 21:40
Mar 14, 2025 - 21:41
 0
അന്താരാഷ്ട്ര ഡ്രഗ് മാഫിയ സംഘത്തിലെ പ്രധാന കണ്ണികളായ രണ്ട് ടാൻസാനിയൻ സ്വദേശികളെ കേരള പൊലീസ് പിടികൂടി.

കോഴിക്കോട്: അന്താരാഷ്ട്ര ഡ്രഗ് മാഫിയ സംഘത്തിലെ പ്രധാന കണ്ണികളായ രണ്ട് ടാൻസാനിയൻ സ്വദേശികളെ കേരള പൊലീസ് പിടികൂടി നാട്ടിലെത്തിച്ചു. പഞ്ചാബിൽ വച്ചാണ് പൊലീസ് ഇവരെ അതിസാഹസികമായി പിടികൂടിയത്. പിടികൂടിയ ശേഷം, ഇവരെ വിമാന മാർഗ്ഗം കോഴിക്കോട് എത്തിക്കുകയായിരുന്നു.

വിദ്യാർത്ഥികളെയും യുവാക്കളെയും ലക്ഷ്യമിട്ട് ബെംഗളൂരുവിൽ നിന്ന് എത്തിച്ച 221 ഗ്രാം എം ഡി എം എയുമായി കാരന്തൂരിലെ വി ആർ റസിഡൻസി ലോഡ്ജിൽ നിന്ന് ജനുവരി 21-ാം തീയതിയാണ് രണ്ട് പേരെ കോഴിക്കോട് കുന്നമംഗലം പൊലീസ് പിടികൂടുന്നത്. കാസർഗോഡ് ഇബ്രാഹിം മുസമ്മിലും, കോഴിക്കോട് ഉമ്മളത്തൂർ സ്വദേശി അഭിനവുമാണ് മുമ്പ് സ്വദേശി.

അന്വേഷണത്തിനിടെ, മൈസൂരിൽ പഞ്ചാബിൽ പിടിയിലായ അജ്മലിൽ നിന്ന് ലഹരിമരുന്ന് വിതരണം ചെയ്ത രണ്ട് ടാൻസാനിയൻ പൗരന്മാരെ കുറിച്ച് വിവരം ലഭിച്ചു. ടാൻസാനിയൻ സ്വദേശികളായ ഡേവിഡ് എൻഗേമിയും, അഡ്‌ക്ക എരുണ എന്നിവരെയാണ് കുന്നമംഗലം പൊലീസ് അതിസാഹസികമായി പിടികൂടിയത്. പഞ്ചാബിലെ ലൗവ്‌ലി പ്രൊഫഷണൽ സർവകലാശാലയിലെ വിദ്യാർത്ഥികളാണ് ഇവർ.

ഇരുവരുടെയും ബാങ്ക് അക്കൗണ്ടുകളിൽ നിന്ന് ഒന്നരക്കോടിയോളം രൂപയുടെ ഇടപാടുകൾ നടന്നതായി പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ലഹരി മാഫിയയെ വേറോടെ സംസ്ഥാനത്ത് നിന്ന് തുരത്തുകയാണ് കേരള പൊലീസിൻ്റെ ലക്ഷ്യമെന്ന് കോഴിക്കോട് ഡി സി പി അരുൺ കെ പവിത്രൻ പറഞ്ഞു.

പഞ്ചാബിൽ ആഡംബര ജീവിതമാണ് ഇവർ നയിച്ചത്. കേസന്വേഷണത്തിൻ്റെ ഭാഗമായി ഇവരുടെ ലാപ്ടോപ്പുകളും മൊബൈൽ ഫോണുകളും പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്. എസ് എച്ച് ഒ കിരൺ, എസ് ഐ നിതിൻ, സി പി ഒ മാരായ ബിജേഷ്, അജീഷ്, വിജേഷ് തുടങ്ങിയവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്.

What's Your Reaction?

like

dislike

love

funny

angry

sad

wow