അബുദാബി കാസ്രോട്ടാര്‍ കൂട്ടായ്മയ്ക്ക് ആരോഗ്യവകുപ്പിന്റെ ആദരം

Jun 14, 2026 - 11:24
 0
അബുദാബി കാസ്രോട്ടാര്‍ കൂട്ടായ്മയ്ക്ക് ആരോഗ്യവകുപ്പിന്റെ ആദരം

അബുദാബി: അബുദാബിയിലെ കാസര്‍കോട് ജില്ലക്കാരുടെ സൗഹൃദ കൂട്ടായ്മയായ അബുദാബി കാസ്രോട്ടാര്‍ കൂട്ടായ്മയെ തേടി അബുദാബി ആരോഗ്യവകുപ്പ് (സെഹ)യുടെ ആദരവ്. സെഹയുടെ നിര്‍ദ്ദേശപ്രകാരവും വിശിഷ്ട ദിവസങ്ങളിലും അബുദാബിയില്‍ രക്തദാന ക്യാമ്പുകള്‍ സംഘടിപ്പിക്കുന്ന കൂട്ടായ്മക്ക് തുടര്‍ച്ചയായ അഞ്ചാം തവണയാണ് സെഹയുടെ ആദരവ് ലഭിക്കുന്നത്. സെഹയുടെ ആസ്ഥാനത്ത് വെച്ച് കൂട്ടായ്മ പ്രസിഡന്റ് മുഹമ്മദ് ആലംപാടി പ്രശസ്തിപത്രം ഏറ്റുവാങ്ങി. ജെ. സെക്രട്ടറി ഷമീര്‍ താജ്, അന്‍വര്‍ ആരിക്കാടി എന്നിവര്‍ സംബന്ധിച്ചു.

What's Your Reaction?

like

dislike

love

funny

angry

sad

wow