കോളേജ് വിദ്യാർഥിനിയുടെ ബെഡ്റൂമിൽ ഒളിക്യാമറ; പോലീസ് അന്വേഷണം തുടങ്ങി

Jun 14, 2026 - 11:38
 0
കോളേജ് വിദ്യാർഥിനിയുടെ ബെഡ്റൂമിൽ ഒളിക്യാമറ; പോലീസ് അന്വേഷണം തുടങ്ങി

കാഞ്ഞങ്ങാട്: കോളേജ് വിദ്യാർഥിനിയുടെ ബെഡ്റൂമിൽ ഒളിക്യാമറ സ്ഥാപിച്ചെന്ന പരാതിയിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഹോസ്ദുർഗ്ഗ് പോലീസ് സ്റ്റേഷൻ പരിധിയിൽ താമസിക്കുന്നതും കർണാടകയിലെ കോളേജിൽ പഠിക്കുന്നതുമായ വിദ്യാർഥിനിയുടെ പരാതിയിലാണ് കേസ് രജിസ്റ്റർ ചെയ്തത്.

സംഭവം ഏതാനും ദിവസങ്ങൾക്ക് മുമ്പ് നടന്നതാണെന്ന് അറിയുന്നു. പുലർച്ചെ എഴുന്നേറ്റ് കോളജിലേക്ക് പോകാനായി കുളിച്ച ശേഷം വസ്ത്രം മാറുന്നതിനിടെയാണ് മുറിയിലെ എയർഹോളിൽ ഒളിക്യാമറ സ്ഥാപിച്ചിരിക്കുന്നതായി വിദ്യാർഥിനിയുടെ ശ്രദ്ധയിൽപ്പെട്ടത്. തുടർന്ന് ബഹളം വെച്ചതോടെ ഒളിക്യാമറയുമായി ഒരാൾ ഓടി രക്ഷപ്പെട്ടതായും പരാതിയിൽ പറയുന്നു.

സംഭവത്തിന്റെ ഗൗരവം ആദ്യം വ്യക്തമായിരുന്നില്ലാത്തതിനാലാണ് പോലീസിൽ പരാതി നൽകാൻ വൈകിയതെന്ന് വിദ്യാർഥിനി അറിയിച്ചതായി സൂചനയുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് വീടിന് സമീപമുള്ള പ്രദേശങ്ങളിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് പ്രതിയെ കണ്ടെത്താനുള്ള ശ്രമം പോലീസ് ശക്തമാക്കിയിട്ടുണ്ട്.

What's Your Reaction?

like

dislike

love

funny

angry

sad

wow