ബേക്കലിൽ കടലിൽപ്പെട്ട് രണ്ട് യുവാക്കളെ കാണാതായി; തിരച്ചിൽ തുടരുന്നു
ബേക്കൽ: ബേക്കൽ ബീച്ച് കാണാനെത്തിയ കോട്ടയം സ്വദേശികളായ രണ്ട് യുവാക്കളെ കടലിൽ കാണാതായി. ബീച്ച് സന്ദർശനത്തിനെത്തിയ നാല് യുവാക്കളിൽ രണ്ടുപേരെയാണ് ഇന്ന് വൈകുന്നേരം കല്ലിങ്കാൽ ബീച്ചിൽ കുളിക്കുന്നതിനിടെ ശക്തമായ തിരമാലയിൽപ്പെട്ട് കാണാതായത്.
സംഭവത്തെ തുടർന്ന് ബേക്കൽ പോലീസും നാട്ടുകാരും ചേർന്ന് തിരച്ചിൽ ആരംഭിച്ചു. കാണാതായവർക്കായി പ്രദേശത്ത് വ്യാപകമായ തെരച്ചിൽ തുടരുകയാണ്. മറ്റ് വിവരങ്ങൾ ലഭ്യമായിട്ടില്ല.
What's Your Reaction?