വാഹനാപകടത്തിൽ മരിച്ച പോലീസുകാരന്റെ കുടുംബത്തിന് ഒരു കോടി രൂപ കൈമാറി

Mar 16, 2026 - 18:14
 0
വാഹനാപകടത്തിൽ മരിച്ച പോലീസുകാരന്റെ കുടുംബത്തിന് ഒരു കോടി രൂപ കൈമാറി

കാഞ്ഞങ്ങാട്: വാഹനാപകടത്തിൽ മരിച്ച സിവിൽ പോലീസ് ഉദ്യോഗസ്ഥന്റെ കുടുംബത്തിന് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ സാലറി പാക്കേജ് അപകട ഇൻഷുറൻസ് തുകയായ ഒരു കോടി രൂപ കൈമാറി. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ റീജണൽ മാനേജർ ആണ് തുക കുടുംബത്തിന് കൈമാറിയത്.  കാഞ്ഞങ്ങാട് ബിഗ് മാളിൽ നടന്ന ചടങ്ങിൽ ഉദ്യോഗസ്ഥന്റെ മാതാവ്, ഭാര്യ, മകൻ എന്നിവരും കാഞ്ഞങ്ങാട് ഡി.വൈ.എസ്.പി കെ.പി. സുരേഷ് ബാബുവും പങ്കെടുത്തു.  ആറ് മാസം മുമ്പാണ് അപകടം സംഭവിച്ചത്. വീട്ടിൽ നിന്ന് രാവിലെ ഹോസ്ദുർഗ് പോലീസ് സ്റ്റേഷനിലേക്ക് ജോലിക്ക് പോകുന്നതിനിടെ പടന്നക്കാട് മേൽപാലത്തിന് മുകളിൽ വെച്ച് ബൈക്ക് അപകടത്തിൽപ്പെടുകയായിരുന്നു.

What's Your Reaction?

like

dislike

love

funny

angry

sad

wow