കുമാരൻ വെളിച്ചപ്പാടിന് ക്ഷേത്രത്തിന്റെ ആദരം
കാഞ്ഞങ്ങാട്: തുളുച്ചേരി ശ്രീ കുമ്മണാർ കളരി ഭഗവതി ക്ഷേത്രം പൂരക്കളിക്കുള്ള സംസ്ഥാന സർക്കാരിന്റെ ഫോക് ലോർ അക്കാദമി അവാർഡ് ജേതാവായ കിഴക്കുംകര പുള്ളിക്കരിങ്കാളി അമ്മ ദേവസ്ഥാനം പൂരക്കളി കലാകാരനും ദൈവത്തിന്റെ നർത്തകനുമായ കുമാരൻ വെളിച്ചപ്പാടിനെ ക്ഷേത്രത്തിൽ ആദരിച്ചു.
സംക്രമ പൂജയോടനുബന്ധിച്ച് നടന്ന ചടങ്ങിൽ കളരി മൂത്ത കുരുക്കൾ, ഇളയ ഗുരുക്കൾ, മൂത്തമ്മ, ഇളയമ്മ, നാലു വീട്ടുകാർ, നാട്ടുകാർ എന്നിവർ പങ്കെടുത്തു. ക്ഷേത്ര കമ്മിറ്റി പ്രസിഡന്റ് വേണുഗോപാൽ ഏച്ചിക്കാനം ഉപഹാരം സമർപ്പിച്ചു. രക്ഷാധികാരി കുരിക്കൾ നാരായണൻ മാവുങ്കാൽ പൊന്നാട അണിയിച്ചു.
ക്ഷേത്ര കമ്മിറ്റി സെക്രട്ടറി ഐശ്വര്യ കുമാരൻ, പ്രകാശൻ മാസ്റ്റർ, പ്രസാദ് മാസ്റ്റർ, ഭാസ്കരൻ കിളിയം, ഗംഗാധരൻ തുളുച്ചേരി, വേലായുധൻ തുളുച്ചേരി എന്നിവർ സംസാരിച്ചു.
What's Your Reaction?