അബുദാബി പോലീസ് കോളേജ് ബിരുദദാന ചടങ്ങ്; ഖാലിദ് ബിൻ മുഹമ്മദ് ബിൻ സായിദ് പങ്കെടുത്തു.

Feb 4, 2025 - 21:19
 0
അബുദാബി പോലീസ് കോളേജ് ബിരുദദാന ചടങ്ങ്; ഖാലിദ് ബിൻ മുഹമ്മദ് ബിൻ സായിദ് പങ്കെടുത്തു.

അബുദാബി: പ്രസിഡന്റ് ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന്റെ രക്ഷാകർതൃത്വത്തിൽ, അബുദാബി കിരീടാവകാശിയും അബുദാബി എക്സിക്യൂട്ടീവ് കൗൺസിൽ ചെയർമാനുമായ ഷെയ്ഖ് ഖാലിദ് ബിൻ മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ, പോലീസ് കോളേജിൽ നടന്ന 36-ാമത് കാഡറ്റ് ഓഫീസർമാരുടെ ബിരുദദാന ചടങ്ങിൽ പങ്കെടുത്തു. 38-ാമത് യൂണിവേഴ്സിറ്റി ബിരുദധാരികളുടെ ബിരുദദാന ചടങ്ങിൽ, വനിതാ യൂണിവേഴ്സിറ്റി ബിരുദധാരികളുടെ 21-ാമത് കൂട്ടായ്മയുടെയും, അന്താരാഷ്ട്ര കാഡറ്റുകളുടെ മൂന്നാം ബാച്ചിന്റെയും ബിരുദദാന ചടങ്ങിൽ അദ്ദേഹം പങ്കെടുത്തു.

ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ എച്ച്.എച്ച് ലെഫ്റ്റനന്റ് ജനറൽ ഷെയ്ഖ് സെയ്ഫ് ബിൻ സായിദ് അൽ നഹ്യാന്റെ സാന്നിധ്യത്തിലായിരുന്നു ചടങ്ങ്.

ബിരുദധാരികളെ അഭിനന്ദിച്ച എച്ച്.എച്ച് ഷെയ്ഖ് ഖാലിദ് ബിൻ മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ, രാജ്യത്തെയും അതിന്റെ നേതൃത്വത്തെയും സേവിക്കുന്നതിലൂടെ അവരുടെ കരിയറിൽ വിജയം ആശംസിച്ചു. അതിവേഗം വികസിച്ചുകൊണ്ടിരിക്കുന്ന ഒരു മേഖല എന്ന നിലയിൽ, നിയമപാലനത്തിലും, സുരക്ഷയിലും ഏറ്റവും പുതിയ രീതിശാസ്ത്രങ്ങളും, മികച്ച രീതികളും സ്വീകരിച്ചുകൊണ്ട് പോലീസിംഗിൽ മികവ് പുലർത്തേണ്ടതിന്റെ പ്രാധാന്യം അദ്ദേഹം എടുത്തു പറഞ്ഞു.

പരിശീലനത്തിനിടെ നേടിയ കഴിവുകളും, അറിവും അതത് രാജ്യങ്ങളെ സേവിക്കുന്നതിനായി പ്രയോഗിക്കാൻ പ്രോത്സാഹിപ്പിച്ചുകൊണ്ട്, അന്താരാഷ്ട്ര ബിരുദധാരികൾക്ക് അദ്ദേഹം അഭിനന്ദനങ്ങൾ അറിയിച്ചു.

What's Your Reaction?

like

dislike

love

funny

angry

sad

wow