അബുദാബി ലോകത്തിലെ ഏറ്റവും സുരക്ഷിത നഗരം.
ഒമ്പതാം തവണയാണ് അബുദാബി ഈ നേട്ടം കൈവരിക്കുന്നത്.
ലോകത്തിലെ ഏറ്റവും സുരക്ഷിത നഗരമെന്ന സ്ഥാനം തുടർച്ചയായി ഒൻപതാം വർഷവും നിലനിർത്തി യുഎഇ തലസ്ഥാനമായ അബുദാബി. 382 നഗരങ്ങളിൽ നിന്നാണ് ഓൺലൈൻ ഡേറ്റ ബേസായ നംബ്യോ അബുദാബിയെ സുരക്ഷിത നഗരമായി തെരഞ്ഞെടുത്തത്. 2017 മുതൽ സ്ഥാനം നിലനിർത്തിപോരുകയാണ് അബുദാബി.
സുരക്ഷാ പദ്ധതികളും സംരംഭങ്ങളും വികസിപ്പിക്കാനും പൗരന്മാരുടെയും താമസക്കാരുടെയും സന്ദർശകരുടെയും ജീവിത നിലവാരം ഉയർത്താനുള്ള എമിറേറ്റിന്റെ ശ്രമങ്ങളെ പ്രതിഫലിപ്പിക്കുന്നതാണ് റാങ്കിങ്ങെന്ന് അബുദാബി പൊലീസ് പറഞ്ഞു.
What's Your Reaction?