അൽ ഐൻ മലയാളി സമാജം കലാ വിഭാഗം പ്രവർത്തനോദ്ഘാടനം ചെയ്തു.
അൽ ഐൻ: അൽ ഐൻ മലയാളി സമാജം കലാവിഭാഗം പ്രവർത്തനോദ്ഘാടനം പ്രശസ്ത സംവിധായകനും ഗാന രചയിതാവുമായ ശ്രീ പത്മേന്ദ്ര പ്രസാദ് നിർവഹിച്ചു. പൊതുസമ്മേളനത്തിൽ ഡോ: സുനീഷ് കൈമലഅധ്യക്ഷത വഹിച്ചു. ജന. സലിംബാബു സ്വാഗതവും, ട്രഷറർ രമേശ് കുമാർ നന്ദിയും പറഞ്ഞു. സമാജം ഉപദേശക സമിതി കൺവീനർ ശ്രീ ഇ.കെ സലാം, കലാ വിഭാഗം ലജീപ് കുന്നുംപുറം, ഇന്ത്യൻ സോഷ്യൽ സെൻറർ പ്രസിഡൻറ് ശ്രീ റസ്സൽ മുഹമ്മദ് സാലി, ജനറൽ സെക്രട്ടറി ശ്രീ സന്തോഷ് കുമാർ, തുടങ്ങിയവർ ആശംസകൾ നേർന്നു. സമ്മേളനത്തിൽ സമാജം വൈസ് പ്രസിഡൻ്റ് ശ്രീ ഹാരിസ് മുഖ്യാതിഥിയെ സദസ്സിനു പരിചയപ്പെടുത്തി. അൽ ഐൻ മലയാളി സമാജത്തിൻ്റെ 2025-26 പ്രവർത്തന വർഷത്തെ കേന്ദ്ര കമ്മറ്റി അംഗങ്ങളും മേഖല കമ്മറ്റി അംഗങ്ങളും സമ്മേളനത്തിൽ അറിയിച്ചു. സമ്മേളനാനന്തരം മലയാളി സമാജം കലാവിഭാഗം സെക്രട്ടറി ലജീപിൻ്റെ മുഖ്യ മേൽനോട്ടത്തിൽ കുട്ടികളടക്കമുള്ള 150ൽപരം കലാകാരൻമാരും, കലാകാരികളും അണിനിരന്ന വർണ്ണാഭമായ കലാപരിപാടികൾ അരങ്ങേറി.
What's Your Reaction?