ഇരിയയിൽ ബൈക്കപകടം; യുവാവിന് പരിക്ക്.

Nov 25, 2025 - 09:41
 0
ഇരിയയിൽ ബൈക്കപകടം; യുവാവിന് പരിക്ക്.

ഇരിയ: ഇരിയ മുട്ടിച്ചരലിൽ കർണ്ണാടക കെഎസ്ആർടിസി ബസ്സും ബൈക്കും കൂട്ടിയിടിച്ച് യുവാവിന്ന് ഗുരുതരമായി പരിക്കേറ്റു. ഒടയഞ്ചാൽ നായിക്കയം സ്വദേശി സന്തോഷ് മാത്യുവിന്റെ മകൻ അനീഷാ(22)ണ് പരിക്കേറ്റത്. ഇന്ന് രാവിലെ 9 മണിക്ക് മുട്ടിച്ചരലിൽ വെച്ചാണ് അപകടം ഉണ്ടായത്. അനീഷ് ഓടിച്ച കെ എൽ 60 എഫ് 9308 നമ്പർ ബൈക്കാണ് അപകടത്തിൽപ്പെട്ടത്. അപകടം നടന്ന ഉടനെ സമീപവാസികൾ ചേർന്ന് മാവുങ്കാലിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഗുരുതരമായതിനാൽ മംഗലാപുരത്തെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയി. കാഞ്ഞങ്ങാട് സിറ്റി സെൻ്ററിലെ മൊബൈൽ കടയിലെ ടെക്നീഷ്യനാണ് അനീഷ്.

What's Your Reaction?

like

dislike

love

funny

angry

sad

wow