ഈസ്റ്റർ വാരാന്ത്യ ആഘോഷങ്ങൾക്ക് ദുബായ് ആർടിഎ സൗജന്യ ബസ് സർവീസുകൾ പ്രഖ്യാപിച്ചു.

Apr 18, 2025 - 10:42
 0
ഈസ്റ്റർ വാരാന്ത്യ ആഘോഷങ്ങൾക്ക് ദുബായ് ആർടിഎ സൗജന്യ ബസ് സർവീസുകൾ പ്രഖ്യാപിച്ചു.

ദുബായ്: ഈസ്റ്റർ ആഘോഷങ്ങളുടെ ഭാഗമായി ദുബായിലെ റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (ആർടിഎ) വാരാന്ത്യത്തിൽ സന്ദർശകർക്ക് സൗജന്യ ബസ് സർവീസുകൾ പ്രഖ്യാപിച്ചു.

സഹവർത്തിത്വം, സഹിഷ്ണുത, ഐക്യം എന്നിവ പ്രോത്സാഹിപ്പിക്കുന്നതിനുള്ള യുഎഇ നേതൃത്വത്തിന്റെ നിർദ്ദേശങ്ങൾക്ക് അനുസൃതമായാണ് ഈ സംരംഭമെന്നും ദുബായിലെ വൈവിധ്യമാർന്ന സമൂഹങ്ങളുമായി ഇടപഴകുന്നതിനുള്ള അതോറിറ്റിയുടെ പ്രതിബദ്ധതയെ ഇത് പ്രതിഫലിപ്പിക്കുന്നുവെന്നും ആർ‌ടി‌എ ഒരു സോഷ്യൽ മീഡിയ പോസ്റ്റിൽ പറഞ്ഞു.

ഏപ്രിൽ 18 മുതൽ 20 വരെയാണ് എനർജി മെട്രോ സ്റ്റേഷനും ജബൽ അലിയിലെ ചർച്ച് കോംപ്ലക്സുകൾക്കുമിടയിൽ രാവിലെ 8 മുതൽ രാത്രി 8 വരെ ആർടിഎ സൗജന്യ ഷട്ടിൽ ബസുകൾ സർവീസ് നടത്തുക.

What's Your Reaction?

like

dislike

love

funny

angry

sad

wow