ആപ്സ് ചാമ്പ്യൻഷിപ്പിൽ കൊല്ലം സ്വദേശിനിക്ക് 1.28 കോടി രൂപയുടെ സമ്മാനം.
ദുബായ്: ദുബായ് ചേമ്പർ ഓഫ് ഡിജിറ്റൽ ഇക്കണോമി സംഘടിപ്പിച്ച ക്രിയേറ്റ് ആപ്സ് ചാമ്പ്യൻഷിപ്പിൽ ഒന്നാം സമ്മാനം നേടി മലയാളി പെൺകുട്ടി. കൊല്ലം സ്വദേശി സുൽത്താന സഫീറാണ് ഒന്നര ലക്ഷം യു.എസ് ഡോളറിന്റെ പുരസ്ക്കാരം സ്വന്തമാക്കിയത്.(ഏകദേശം 1.28 കോടി ഇന്ത്യൻ രൂപ) ദുബായ് കിരീടാവകാശിയും,യുഎഇ ഉപ പ്രധാനമന്ത്രിയും, പ്രതിരോധ മന്ത്രിയുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാശിദ് അൽ മക്തൂമിൽ നിന്നാണ് സുൽത്താന പുരസ്ക്കാരം സ്വീകരിച്ചത്.
132 രാജ്യങ്ങളിൽ നിന്നുള്ള 4710 മൽസരാർത്ഥികളിൽ നിന്നാണ് മലയാളിയായ സുൽത്താന പുരസ്ക്കാരം സ്വന്തമാക്കിയത്.
ഫൈനൽ റൗണ്ടിൽ 12 എൻട്രികളിൽ, നാല് വിഭാഗങ്ങളായിട്ടായിരുന്നു മത്സരങ്ങൾ. ഇതിൽ ബെസ്റ്റ് യൂത്ത് മെയ്ഡ് ആപ് പുരസ്ക്കാരമാണ് സുൽത്താന നേടിയെടുത്തത്.
ഫുജൈറയിൽ നിർമ്മാണ മേഖലയിൽ പ്രവർത്തിക്കുന്ന സഫീറിന്റെയും, റീജയുടെയും മകളാണ് സുൽത്താന.ഇ ക്കഴിഞ്ഞ മാർച്ചിലാണ് ശൈഖ് ഹംദാൻ ചാമ്പ്യൻഷിപ്പ് പ്രഖ്യാപിച്ചത്. കഴിഞ്ഞ വർഷം 1100 എൻട്രികളാണ് ലഭിച്ചിരുന്നത്. ഇപ്രാവശ്യം 328 ശതമാനം വർദ്ധനവാണ് എൻട്രികളിലുണ്ടായത്.
What's Your Reaction?