ഉംറ തീർത്ഥാടനം; വാക്സിൻ നിർബന്ധമാക്കി സൗദി ആരോഗ്യ മന്ത്രാലയം.

Jan 31, 2025 - 12:29
 0
ഉംറ തീർത്ഥാടനം; വാക്സിൻ നിർബന്ധമാക്കി സൗദി ആരോഗ്യ മന്ത്രാലയം.

ജിദ്ദ: എല്ലാ ഉംറ തീര്‍ഥാടകരും സൗദിയിലേക്ക് പുറപ്പെടുന്നതിന് കുറഞ്ഞത് 10 ദിവസം മുമ്പെങ്കിലും മെനിഞ്ചൈറ്റിസ് വാക്‌സിന്‍ എടുത്തിരിക്കണമെന്ന് സൗദി ആരോഗ്യ മന്ത്രാലയം നിര്‍ബന്ധമാക്കി. ഉംറയ്ക്കായി സൗദി അറേബ്യയിലേക്ക് വരുന്നവര്‍ക്കുള്ള ഏറ്റവും പുതിയ ആരോഗ്യ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളുടെ ഭാഗമായാണ് ഈ നിര്‍ദ്ദേശം. ഫെബ്രുവരി 10 മുതല്‍ ഈ നിയമം പ്രാബല്യത്തില്‍ വരുമെന്ന് അധികൃതര്‍ അറിയിച്ചു.

ഫെബ്രുവരി 10 മുതല്‍ വാക്‌സിന്‍ എടുക്കാതെ വരുന്നവര്‍ക്ക് സൗദിയില്‍ പ്രവേശനം അനുവദിക്കില്ല. നിലവില്‍ സൗദിയിലുള്ളവര്‍ക്കും വ്യവസ്ഥ ബാധകമാണ്. സൗദി അറേബ്യയുടെ ആരോഗ്യ ചട്ടങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍, എല്ലാ ഉംറ തീർഥാടകരും മെനിംഗോകോക്കല്‍ എ.സി.വൈ.ഡബ്ല്യു.എക്‌സ് വാക്‌സിന്‍ അല്ലെങ്കില്‍ മെനിംഗോകോക്കല്‍ ക്വാഡ്രിവാലന്റ് പോളിസാക്കറൈഡ് വാക്‌സിന്‍ സ്വീകരിക്കണം.

സൗദി അറേബ്യയില്‍ എത്തുന്നതിന് കുറഞ്ഞത് 10 ദിവസം മുമ്പെങ്കിലും വാക്‌സിന്‍ എടുത്തിരിക്കണം. എല്ലാ രാജ്യങ്ങളില്‍ നിന്നുമുള്ള ഒരു വയസ്സും അതില്‍ കൂടുതലുമുള്ള എല്ലാ യാത്രക്കാര്‍ക്കും ഈ നിബന്ധന ബാധകമാണെന്നും അധികൃതര്‍ വ്യക്തമാക്കി. തീര്‍ഥാടകന്‍ വരുന്ന രാജ്യത്തെ ഔദ്യോഗിക ആരോഗ്യ കേന്ദ്രത്തില്‍ നിന്നായിരിക്കണം വാക്‌സിന്‍ എടുക്കേണ്ടത്.

What's Your Reaction?

like

dislike

love

funny

angry

sad

wow