എറണാകുളത്ത് ബൈക്കും,ലോറിയും കൂട്ടിയിടിച്ച് കാസർകോട് പട്‌ള സ്വദേശിയായ യുവാവ് മരിച്ചു

Jun 20, 2026 - 18:36
 0
എറണാകുളത്ത് ബൈക്കും,ലോറിയും കൂട്ടിയിടിച്ച് കാസർകോട് പട്‌ള സ്വദേശിയായ യുവാവ് മരിച്ചു

എറണാകുളം: നഗരത്തിൽ വെള്ളിയാഴ്ച രാത്രി ഉണ്ടായ വാഹനാപകടത്തിൽ കാസർകോട് പട്‌ള സ്വദേശിയായ യുവാവ് മരിച്ചു. പട്‌ള മജൽ സ്വദേശി ഷാഫിയുടെ മകൻ മുഹമ്മദ് (25) ആണ് മരിച്ചത്.

വെള്ളിയാഴ്ച രാത്രി ഏകദേശം 12 മണിയോടെയായിരുന്നു അപകടം. മുഹമ്മദ് ഓടിച്ചിരുന്ന ബൈക്ക് ടാങ്കർ ലോറിയുമായി കൂട്ടിയിടിച്ചതിനെ തുടർന്നാണ് അപകടം സംഭവിച്ചത് എന്നാണ് പ്രാഥമിക വിവരം. അപകടത്തിൽ ബൈക്കിൽ കൂടെയുണ്ടായിരുന്ന അജ്മൽ എന്ന യുവാവിന് നിസ്സാര പരിക്കുകളോടെ രക്ഷപ്പെടാൻ കഴിഞ്ഞു.

ജോലി ആവശ്യാർത്ഥം കഴിഞ്ഞ ഒരു മാസത്തോളമായി എറണാകുളത്ത് താമസിച്ചു വരികയായിരുന്നു മുഹമ്മദ്. അപകടത്തെ തുടർന്ന് ഗുരുതരമായി പരിക്കേറ്റ യുവാവിനെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം എറണാകുളം ജനറൽ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്‌മോർട്ടം നടപടികൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകുമെന്ന് അധികൃതർ അറിയിച്ചു.

മാതാവ് :സഫിയ. സഹോദരങ്ങൾ: ഇബ്രാഹിം, ആയിഷ.

What's Your Reaction?

like

dislike

love

funny

angry

sad

wow