ഒരാഴ്ച മുമ്പ് വിവാഹം കഴിഞ്ഞ മലയാളി യുവതി സൗദിയിൽ വാഹനാപകടത്തിൽ മരിച്ചു

Mar 28, 2026 - 09:53
 0
ഒരാഴ്ച മുമ്പ് വിവാഹം കഴിഞ്ഞ മലയാളി യുവതി സൗദിയിൽ വാഹനാപകടത്തിൽ മരിച്ചു

ദമാം: സൗദി അറേബ്യയിൽ ഉണ്ടായ വാഹനാപകടത്തിൽ വയനാട് സ്വദേശിനി മരിച്ചു. വൈത്തിരി സ്വദേശി ഹിദാ നൗറി (23)നാണ് മരിച്ചത്. ദമാം-റിയാദ് ഹൈവേയിൽ ഉമ്മുൽ അറാറിൽ വെച്ചായിരുന്നു അപകടം. ഹിദാ സഞ്ചരിച്ചിരുന്ന വാഹനം നിയന്ത്രണം വിട്ടു മറിയുകയായിരുന്നു. ഹിദ സംഭവസ്ഥലത്ത് വച്ച് തന്നെ മരണപ്പെട്ടു. കൂടെ ഉണ്ടായിരുന്ന ഭർത്താവ് യാസീനെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഒരാഴ്ച മുമ്പാണ് ദമാമിൽ വച്ച് ഇരുവരുടെയും വിവാഹം നടന്നത്. റിയാദിലുള്ള മാതാപിതാക്കളുടെ അടുത്തേക്ക് പോകുന്നതിനിടയാണ് നവദമ്പതികൾ സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടത്. നിയമനടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം സൗദിയിൽ തന്നെ മറവ് ചെയ്യുമെന്ന് ബന്ധുക്കൾ അറിയിച്ചു.

What's Your Reaction?

like

dislike

love

funny

angry

sad

wow