നെല്ലിക്കാട്ട് പാറമ്മൽ ബ്രദേർസ് സ്വാതന്ത്ര്യദിനാഘോഷം സംഘടിപ്പിച്ചു
നെല്ലിക്കാട്ട്: പാറമ്മൽ ബ്രദേർസിന്റെ നേതൃത്വത്തിൽ രാജ്യത്തിന്റെ 80-ാം സ്വാതന്ത്ര്യദിനാഘോഷം വിപുലമായി സംഘടിപ്പിച്ചു. ദേശീയ അധ്യാപക പുരസ്‌കാര ജേതാവ് എം. കുഞ്ഞമ്പു മാസ്റ്റർ മുഖ്യാതിഥിയായി. വിമുക്തഭടൻ വിജയൻ നായർ ദേശീയപതാക ഉയർത്തി.
ചടങ്ങിന്റെ ഭാഗമായി പ്രദേശത്തെ വിമുക്തഭടന്മാരെ പൊന്നാടയണിയിച്ച് ആദരിച്ചു. ബാബു എ.വി., വിജയൻ നായർ, വിനോദ് കുമാർ, പ്രേംകുമാർ എന്നിവരെയാണ് ആദരിച്ചത്.
സെക്രട്ടറി ഗിരീഷ് കുമാർ സ്വാഗതവും പ്രസിഡന്റ് ഉല്ലാസ് നന്ദിയും പറഞ്ഞു.
What's Your Reaction?