കല കുവൈറ്റ് ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ സമാപിച്ചു.

Apr 26, 2025 - 21:43
 0
കല കുവൈറ്റ് ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ സമാപിച്ചു.

കുവൈറ്റ്സിറ്റി: കേരള ആര്‍ട് ലവേഴ്‌സ് അസോസിയേഷന്‍ സംഘടിപ്പിച്ച കല കുവൈറ്റ് ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ സമാപിച്ചു. രണ്ടു ദിവസങ്ങളായി നടന്ന ഫെസ്റ്റിവലില്‍ കേരളത്തിലെയും പ്രവാസ ലോകത്തെയും എഴുത്തുകാരും സാംസ്‌കാരിക പ്രവര്‍ത്തകരടക്കം നൂറുക്കണക്കിന് പേരാണ് പങ്കാളികളായത്. സാഹിത്യ മേളയുടെ ഭാഗമായി, സംവാദങ്ങള്‍, പുസ്തക പ്രദര്‍ശനം, ആര്‍ട്ട് ഗ്യാലറി, സാംകാരിക സമ്മേളനം, കവിതകളുടെ രംഗാവിഷ്‌ക്കാരം എന്നിവയും ഒരുക്കിയിരുന്നു.

ഏപ്രില്‍ 24, 25 തീയതികളില്‍ ആസ്പയര്‍ ഇന്ത്യന്‍ ഇന്റര്‍നാഷനല്‍ സ്‌കൂളിലാണ് സാഹിത്യ സംവാദ മേള നടന്നത്. 25ന് രാവിലെ 9 മണി മുതല്‍ ആരംഭിച്ച സെഷനുകളില്‍ നാട്ടില്‍ നിന്നും, ജിസിസി രാജ്യങ്ങളില്‍ നിന്നും, കുവൈത്തില്‍ നിന്നുമുള്ള സാഹിത്യ സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ പങ്കെടുത്തു. മുമ്പ് റജിസ്‌ട്രേഷന്‍ നടത്തിയ 250ല്‍ അധികം പേര്‍ പ്രത്യേക പ്രതിനിധികളായി.

മേളയുടെ ഭാഗമായി കുവൈത്തില്‍ ഇപ്പോഴുള്ളതും ഉണ്ടായിരുന്നതുമായ എഴുത്തുകാര്‍ പ്രസിദ്ധീകരിച്ച പുസ്തകങ്ങളുടെ പ്രദര്‍ശനവും പ്രത്യേക പവിലിയനില്‍ ഒരുക്കി. കുവൈത്തിലെ ചിത്രകാരന്മാര്‍ വരയ്ക്കുന്ന ലൈവ് ചിത്ര രചന, ചിത്ര പ്രദര്‍ശനം എന്നിവയും മേളയുടെ പ്രത്യേകതയാണ്. വെള്ളിയാഴ്ച വൈകിട്ട് നടന്ന സമാപന സമ്മേളനത്തില്‍ എം.ടി. പുരസ്‌കാരവും, സാഹിത്യ മത്സര വിജയികള്‍ക്കുള്ള സമ്മാനവും വിതരണം ചെയ്തു.

What's Your Reaction?

like

dislike

love

funny

angry

sad

wow