കാസർകോട് ജില്ലയിൽ അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു; ആകെ 1096241 വോട്ടർമാർ

Feb 21, 2026 - 16:58
 0
കാസർകോട് ജില്ലയിൽ അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു; ആകെ 1096241 വോട്ടർമാർ

കാസർകോട്: പ്രത്യേക തീവ്ര വോട്ടർ പട്ടിക പുതുക്കൽ പ്രക്രിയയ്ക്ക് ശേഷം കാസർകോട് ജില്ലയിലെ അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു. ജില്ലാ കളക്ടറുടെ ചേമ്പറിൽ നടന്ന ചടങ്ങിൽ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾക്ക് പട്ടികയുടെ പകർപ്പ് കൈമാറി കൊണ്ടാണ് ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥൻ കൂടിയായ ജില്ലാ കലക്ടർ കെ ഇമ്പ ശേഖർ പട്ടിക പുറത്തിറക്കിയത്. പുതക്കിയ കണക്കുകൾ പ്രകാരം ജില്ലയിൽ ഇപ്പോൾ ആകെ 1096241 വോട്ടർമാരാണ് ഉള്ളത്. മുമ്പുണ്ടായിരുന്ന കരട് പട്ടികയുമായി താരതമ്യം ചെയ്യുമ്പോൾ 74896 പേരുടെ വർദ്ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. അന്തിമ പട്ടികയിലെ കണക്കുകൾ ഒറ്റനോട്ടത്തിൽ; പുരുഷ വോട്ടർമാർ: 540698. സ്ത്രീ വോട്ടർമാർ: 555530. ട്രാൻസ്ജെൻഡർ വോട്ടർമാർ:13. അന്തിമ പട്ടികയിൽ 37580 പുരുഷ വോട്ടർമാരും, 37313 സ്ത്രീ വോട്ടർമാരും, മൂന്ന് ട്രാൻസ്ജെൻഡർ വോട്ടർമാരുമായി 74796 വോട്ടർമാരുടെ വർദ്ധനവുണ്ടായി. കരട് പട്ടിക പ്രസിദ്ധീകരിച്ചപ്പോൾ വോട്ടർമാരുടെ എണ്ണം 1078256 ആയിരുന്നു. എന്നാൽ ആക്ഷേപങ്ങളും, പരാതികളും പരിഗണിച്ച് പുതിയ അപേക്ഷകൾ സ്വീകരിച്ചതോടെയാണ് വോട്ടർമാരുടെ എണ്ണം നിലവിലെ നിലയിലേക്ക് ഉയർന്നത്.

What's Your Reaction?

like

dislike

love

funny

angry

sad

wow