കുടുംബ സംഗമം നടത്തി.

Jul 26, 2025 - 17:27
 0
കുടുംബ സംഗമം നടത്തി.

ദോഹ: സെലിമാൻ‌ച്ചാസ് പുള്ളിസ് കുടുംബസംഗമം സംഘടിപ്പിച്ചു. പേരെഴുത്ത് മത്സരത്തിൽ റാണിയ മഹമൂദ് വിജയിയായി. “തലമുറകൾ തണലേകാൻ” എന്ന പേരിന്നാണ് മത്സരത്തിൽ ഏറ്റവുമധികം വോട്ടുകൾ നേടാനായത്. 75 പേര്‍ വിവിധ പേരുകൾ നിര്‍ദേശിച്ച മത്സരത്തിൽ സെൻട്രൽ കമ്മിറ്റി തിരഞ്ഞെടുത്ത അഞ്ചു പേര്‍ക്കിടയിൽ നടന്ന ഗ്രൂപ്പ് വോട്ടെടുപ്പിലൂടെയാണ് വിജയിയെ തിരഞ്ഞെടുത്തത്. രണ്ടാം സ്ഥാനത്ത് ഷാക്കിറ ഹാരിസ് അവതരിപ്പിച്ച “പിര്സോം പൊൽസും” എന്ന പേര് എത്തി. മൂന്നാം സ്ഥാനം നൗഷാദ് സുലൈമാന്റെ “തറവാട്ടിലേക്ക് ഒരു എത്തിനോട്ടം” എന്ന പേരിനും, നാലാം സ്ഥാനം ഫർസാന എ എസ് നൽകിയ “ഒന്നിച്ചിരിക്കാം ഒരുമയോടെ” എന്ന പേരിനും ലഭിച്ചു. ശബാന വള്ളിയോടിന്റെ “സ്നേഹതീരത്ത് വേരുകൾ തേടി” എന്ന പേരാണ് അഞ്ചാം സ്ഥാനത്ത് എത്തിയത്. വിജയികളെ ഉപഹാരം നൽകി ആദരിച്ചു.

What's Your Reaction?

like

dislike

love

funny

angry

sad

wow