കുടുംബശ്രീയും ക്ലബ്ബുകളും കൈകോർത്തു; കാലിച്ചാനടുക്കം ശുചീകരിച്ചു

Aug 18, 2026 - 09:57
 0
കുടുംബശ്രീയും ക്ലബ്ബുകളും കൈകോർത്തു; കാലിച്ചാനടുക്കം ശുചീകരിച്ചു

കാലിച്ചാനടുക്കം: ജനകീയ ഓണാഘോഷത്തിന്റെ ഭാഗമായി കാലിച്ചാനടുക്കം ടൗണും ബസ് സ്റ്റാൻഡ് പരിസരവും ശുചീകരിച്ചു. കോടോം-ബേളൂർ ഗ്രാമപഞ്ചായത്തിലെ 11, 12, 13 വാർഡുകളിലെ കുടുംബശ്രീ പ്രവർത്തകരും 16ഓളം വിവിധ ക്ലബ്ബുകളും സംഘടനകളും വ്യാപാരികളും ഡ്രൈവർമാരും ചേർന്നാണ് ശുചീകരണ പ്രവർത്തനം നടത്തിയത്.

ബസ് സ്റ്റാൻഡിലെ കുഴികൾ കോൺക്രീറ്റ് ചെയ്ത് അടച്ചതിനു പുറമെ പരിസരവും വൃത്തിയാക്കി. ഹരിതസേനാംഗങ്ങളും ശുചീകരണത്തിൽ പങ്കാളികളായി.

ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.വി. ജയചന്ദ്രൻ ശുചീകരണ പ്രവർത്തനം ഉദ്ഘാടനം ചെയ്തു. ജനകീയ ആഘോഷ കമ്മിറ്റി ചെയർമാൻ എം. അനീഷ് കുമാർ അധ്യക്ഷത വഹിച്ചു. കൺവീനർ കെ. വിനോദ് കുമാർ സ്വാഗതം പറഞ്ഞു.

ക്ഷേമകാര്യ-വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ. രൂപേഷ്, വാർഡ് മെമ്പർ ടി.പി. ഫറൂഖ്, എം.ജെ. ബേബി, ബേബി പുതുപറമ്പിൽ, വിജയൻ സി., കൃഷ്ണൻ കെ. എന്നിവർ സംസാരിച്ചു. എ.വി. മധു നന്ദി പറഞ്ഞു.

What's Your Reaction?

like

dislike

love

funny

angry

sad

wow