കുമ്പള സീതാംഗോളിയിൽ യുവാവ് കൊലചെയ്യപ്പെട്ട നിലയിൽ

Apr 28, 2026 - 17:12
Apr 28, 2026 - 17:14
 0
കുമ്പള സീതാംഗോളിയിൽ യുവാവ് കൊലചെയ്യപ്പെട്ട നിലയിൽ

കാസർഗോഡ്: കുമ്പള സീതാംഗോളി പ്രദേശത്ത് ആളൊഴിഞ്ഞ കെട്ടിടത്തിന് പിറകുവശത്ത് യുവാവിനെ കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തി. ബാപ്പാലിപ്പൊനം കുണ്ടിക്കാന സ്വദേശിയായ ഇബ്രാഹിമിന്റെ മകൻ സെഫിയാദാ(45)ണ് മരിച്ചത്. തലക്കടിയേറ്റ് മരിച്ചതായാണ് പ്രാഥമിക സൂചന. സംഭവസ്ഥലത്ത് നിന്ന് ആക്രമണത്തിന് ഉപയോഗിച്ചതായി സംശയിക്കുന്ന മരവടി പോലീസ് കണ്ടെത്തിയിട്ടുണ്ട്.

മൃതദേഹം ജില്ലാ സഹകരണ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. ഇൻസ്പെക്ടർ ബൈജു കെ ജോസ്, എസ്‌ഐമാരായ സി സനിത്, അനന്തകൃഷ്ണ മേനോൻ എന്നിവരുടെ നേതൃത്വത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കൊലപാതകത്തിന് പിന്നിലെ കാരണം വ്യക്തമല്ല; കൂടുതൽ വിവരങ്ങൾ അന്വേഷണത്തിനുശേഷം വ്യക്തമാകുമെന്നാണ് പോലീസ് അറിയിച്ചു.

What's Your Reaction?

like

dislike

love

funny

angry

sad

wow