കുവൈത്ത് തീപിടിത്ത ദുരന്തത്തിൽ മരണപ്പെട്ട 49 ജീവനക്കാരുടെ കുടുംബങ്ങൾക്ക് എൻബിടിസി ഇൻഷുറൻസ് തുക കൈമാറി.
കുവൈറ്റ് സിറ്റി: കുവൈത്തിലെ മംഗഫിൽ തീപിടിത്ത ദുരന്തത്തിൽ മരണപ്പെട്ട 49 ജീവനക്കാരുടെ കുടുംബങ്ങൾക്ക് എൻബിടിസി ഇൻഷുറൻസ് തുക കൈമാറി. ജീവനക്കാരുടെ 48 മാസത്തെ ശമ്പളത്തിന് സമാനമായ ഗ്രൂപ്പ് ലൈഫ് ഇൻഷുറൻസ് തുകയായ 618,240 കുവൈത്തി ദീനാർ (ഏകദേശം 17.31 കോടി രൂപ) ആണ് മരിച്ചവരുടെ ആശ്രിതർക്ക് കൈമാറിയത്. എൻബിടിസി കോർപ്പറേറ്റ് ഓഫീസിൽ നടന്ന ചടങ്ങിൽ, മരിച്ചവരുടെ ഗ്രൂപ്പ് ലൈഫ് ഇൻഷുറൻസ് ക്ലെയിംകൾ എൻബിടിസി മാനേജിങ് ഡയറക്ടർ കെജി എബ്രഹാം 49 ജീവനക്കാരുടെയും അവകാശികളുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് തുക കൈമാറി.
What's Your Reaction?