മാൻഹോളിൽ വീണ മലയാളി നേഴ്സ് മരിച്ചു.

May 25, 2025 - 21:43
 0
മാൻഹോളിൽ വീണ മലയാളി നേഴ്സ് മരിച്ചു.

മസ്ക്കറ്റ്: ഒമാനിലെ സലാലയില്‍ മാന്‍ഹോളില്‍ വീണ് മലയാളി നഴ്‌സ് മരിച്ചു. കോട്ടയം പാമ്പാടി സ്വദേശി ലക്ഷ്മി വിജയകുമാറാണ്(34) മരിച്ചത്. മസ്യൂനയില്‍ ആരോഗ്യ മന്ത്രാലയത്തില്‍ നഴ്സ് ആയിരുന്നു. പത്തുമാസം മുന്‍പാണ് ഇവിടെ ജോലിയില്‍ പ്രവേശിച്ചത്. മെയ 20 ന്നാണ് അപകടം നടന്നത്. ജോലി കഴിഞ്ഞ് താമസസ്ഥലത്തെത്തിയ ലക്ഷ്മി മാലിന്യം കളയുന്നതിന് വേണ്ടിയാണ് പുറത്തേക്ക് പോയത്. ഈ സമയത്ത് അവിടെയുണ്ടായിരുന്ന മാന്‍ഹോളില്‍ വീഴുകയായിരുന്നുവെന്നാണ് ലഭിക്കുന്ന വിവരം. വൃത്തിയാക്കുന്നതിനായി മാന്‍ഹോള്‍ തുറന്നു വച്ചിരിക്കുകയായിരുന്നു. ഉടന്‍ തന്നെ അടുത്തുള്ള ആശുപത്രിയിലേക്ക് മാറ്റി. പിന്നാട് വിദഗ്ദ ചികിത്സയ്ക്കായി അവിടെയുള്ള യൂണിവേഴ്‌സിറ്റി ആശുപത്രിയിലേക്കും മാറ്റിയിരുന്നു. എന്നാല്‍ ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല. ഇന്ന് ഉച്ചയോടെ മരണം സംഭവിക്കുകയായിരുന്നു. ഭർത്താവ് ദിനരാജ്. മകൾ നിള. പാമ്പാടി കമലാലയത്തിൽ വിജയകുമാറിന്റെയും ഓമനയുടെയും മകളാണ്.

What's Your Reaction?

like

dislike

love

funny

angry

sad

wow