കൊന്നക്കാട് ബി എൽ ഒ കുഴഞ്ഞു വീണു.

Nov 17, 2025 - 11:52
Nov 17, 2025 - 11:55
 0
കൊന്നക്കാട് ബി എൽ ഒ കുഴഞ്ഞു വീണു.

കൊന്നക്കാട്: എസ് ഐ ആറുമായി ബന്ധപ്പെട്ട ജോലികൾക്കിടയിൽ ബി എൽ ഒ കുഴഞ്ഞ് വീണു. കാഞ്ഞങ്ങാട് മണ്ഡലത്തിലെ 124 നമ്പർ ബൂത്ത് ലെവൽ ഓഫീസർ ബളാൽ പഞ്ചായത്തിലെ മൈക്കയം അങ്കണവാടി ടീച്ചർ എൻ ശ്രീജ(45)യാണ് ഇന്ന് രാവിലെ ജോലിക്കിടയിൽ ദേഹാസ്വാസ്ഥ്യത്തെ തുടർന്ന്. കുഴഞ്ഞ് വീണത്. ഉടൻതന്നെ കൊന്നക്കാടുള്ള സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയതിനാൽ ആരോഗ്യസ്ഥിതി മെച്ചപ്പെട്ടു. വെള്ളരിക്കുണ്ട് തഹസിൽദാർ മുരളീധരൻ, വില്ലേജ് ഓഫീസർ എന്നിവർ ആശുപത്രിയിലെത്തി ശ്രീജയെ സന്ദർശിച്ചു.

What's Your Reaction?

like

dislike

love

funny

angry

sad

wow