ഗ്ലോബൽ വില്ലേജിൽ ബോധവൽക്കരണ ക്യാംപയിൻ.
1.
ഗ്ലോബൽ വില്ലേജിലെ സന്ദർശകർക്കായി ദുബായ് താമസ കുടിയേറ്റ വകുപ്പ് സേവന ബോധവൽക്കരണ ക്യാമ്പയിൻ തുടങ്ങി. നിങ്ങൾക്കായ് ഞങ്ങൾ ഇവിടെയുണ്ടെന്നാണ് ക്യാമ്പയിൻ നടത്തുന്നത്. ഗ്ലോബൽ വില്ലേജിൽ പ്രത്യേകം സജ്ജമാക്കിയ പവലിയനിൽ തുടങ്ങിയ സംരംഭം ഫെബ്രുവരി എട്ടു വരെ നീണ്ടുനിൽക്കും. എല്ലാ ദിവസവും വൈകുന്നേരം 4 മണി മുതലാണ് പ്രവർത്തനം. എൻട്രി പെർമിറ്റ്, ഗോൾഡൻ വീസ, ഐഡൻ്റിറ്റി, പൗരത്വ സേവനങ്ങൾ, ജി.സി.സി രാജ്യങ്ങളിൽ നിന്നുള്ള സന്ദർശനക്കാർക്കുള്ള പ്രത്യേക പെർമിറ്റ് എന്നിവയുടെ വിശദാംശങ്ങളും, ആവശ്യമായ നടപടികളും എല്ലാം ഇവിടെയെത്തിയാൽ അറിയാം. പുതിയ മാറ്റവുമായി സർക്കാർ ദുബായിലെ വിവിധ വീസ സേവനങ്ങളെക്കുറിച്ച് കൂടുതൽ അവബോധം ഉണ്ടാക്കാനും ഉപഭോക്തൃ തൃപ്തി വർധിപ്പിക്കാനും വേണ്ടിയാണ് ഈ സംരംഭമെന്ന് ദുബായ് ജി.ഡി.ആർ.എഫ്.എ അറിയിച്ചു.
What's Your Reaction?