ബംഗ്ലാദേശ് പൗരൻ മംഗ്ളൂരുവിൽ അറസ്റ്റിൽ.
മൂന്നുവർഷമായി ഇന്ത്യയിൽ ഒളിച്ചു കഴിയുകയായിരുന്ന ബംഗ്ലാദേശി പൗരൻ അറസ്റ്റിൽ. അനാറുൽ ഷേക്ക് (25) ആണ് മംഗളുരു മുൽക്കിയിൽ അറസ്റ്റിലായത്. സംസ്ഥാന ആഭ്യന്തര സുരക്ഷാ വകുപ്പും, മംഗളൂരു പോലീസും സംയുക്തമായി നടത്തിയ പരിശോധനയിലാണ് അനാറുൽ ഷെയ്ഖ് പിടിയിലായത്. നിർമ്മാണ തൊഴിലാളിയായി ജോലിചെയ്ത് വരികയായിരുന്നു. മൂന്നുവർഷം മുമ്പ് ഇന്ത്യ-ബംഗ്ലാ രാജ്യാന്തര അതിർത്തിയായ ലാല്‍ ഗോള്‍ വഴി നുഴഞ്ഞുകയറിയ അനാറുൽ ഷെയ്ഖ് മുർശിദാബാദിലാണ് ആദ്യം എത്തിയത്. അവിടെനിന്നു കർണാടകയിലെ ഉടുപ്പിയിലെത്തി സ്ഥിര താമസമാക്കുകയായിരുന്നു.പോലീസിന്നു കിട്ടിയ രഹസ്യ സൂചനകളെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഇയാൾ അറസ്റ്റിലായത്.
What's Your Reaction?