ചന്തേരയിൽ 16 കാരിയെ പീഡിപ്പിച്ചു; 15 കാരനുൾപ്പെടെ അഞ്ചു പേർക്കെതിരെ പോക്സോ കേസ്

Feb 20, 2026 - 11:21
 0
ചന്തേരയിൽ 16 കാരിയെ പീഡിപ്പിച്ചു; 15 കാരനുൾപ്പെടെ അഞ്ചു പേർക്കെതിരെ പോക്സോ കേസ്

നിലേശ്വരം: ചന്തേര പോലീസ് സ്റ്റേഷൻ പരിധിയിൽ താമസിക്കുന്ന പതിനാറുകാരിയെ പീഡിപ്പിച്ചതായി പരാതി. സംഭവത്തിൽ 15 കാരൻ ഉൾപ്പെടെ അഞ്ചുപേർക്കെതിരെ ചന്തേര പോലീസ് കേസെടുത്തു. കോഴിക്കട ജീവനക്കാരനായ പോത്താം കണ്ടത്തെ നൗഷാദ്, തൃക്കരിപ്പൂരിലെ ഫായിസ് എന്നിവർ ഇതുമായി ബന്ധപ്പെട്ട് പോലീസ് കസ്റ്റഡിയിലാണ്. ഇവരെ വിശദമായി ചോദ്യം ചെയ്തു വരുന്നു. മെഡിക്കൽ പരിശോധനയ്ക്ക് ശേഷം ഇവരെ കോടതിയിൽ ഹാജരാക്കും. തൃക്കരിപ്പൂരിലെ റാഷിദ്, ഉദിനൂർ വില്ലേജിൽ താമസക്കാരനായ 15കാരൻ, പെൺകുട്ടിയുടെ സഹോദരി ഭർത്താവായ 45 കാരൻ എന്നിവരാണ് കേസിലെ മറ്റു മൂന്നു പ്രതികൾ. കഴിഞ്ഞ ഒരു വർഷത്തിനുള്ളിൽ വിവിധ സമയങ്ങളിണത്രെ പെൺകുട്ടി പീഡനത്തിന് ഇരയായത്.

What's Your Reaction?

like

dislike

love

funny

angry

sad

wow