ചൂട് കൂടുന്നു; ജില്ലയിൽ രണ്ടു പേർക്ക് സൂര്യതാപമേറ്റു

Apr 29, 2026 - 06:23
 0
ചൂട് കൂടുന്നു; ജില്ലയിൽ രണ്ടു പേർക്ക് സൂര്യതാപമേറ്റു

കാഞ്ഞങ്ങാട്: കാസർ​ഗോ‍ഡ് ജില്ലയിൽ ഇന്ന് രണ്ട് പേർക്ക് സൂര്യാതപമേറ്റു. കാഞ്ഞങ്ങാട് ന​ഗരസഭ വാർഡ് കൗൺസിലർക്കും തൃക്കരിപ്പൂരിലെ എട്ട് വയസുകാരനുമാണ് സൂര്യാതപമേറ്റത്.

കാഞ്ഞങ്ങാട് ന​ഗരസഭാ പത്തൊമ്പതാം വാർഡ് കൗൺസിലർ എൻ ഉണ്ണികൃഷ്ണനാണ് ശരീരത്തിൽ പൊള്ളലേറ്റത്. പൊതു പരിപാടിയിൽ പങ്കെടുത്ത് ഇരു ചക്ര വാ​ഹനത്തിൽ മടങ്ങവെയാണ് പൊള്ളലേറ്റത്. കഴുത്തിന് പുറകിലും നെഞ്ചിലും പുറത്തുമാണ് പൊള്ളലേറ്റത്.

അതേ സമയം വിദ്യാർത്ഥിയായ ഇഷാൻ കഴുത്തിനാണ് പൊള്ളലേറ്റത്. വീടിന് സമീപത്തെ ക്ഷേത്രോത്സവത്തിനിടെയാണ് സൂര്യാതപമേറ്റത്.

What's Your Reaction?

like

dislike

love

funny

angry

sad

wow