ഡോക്ടർ ജോർജ് മാത്യുവിന്റെ ഭാര്യ വത്സ മാത്യു അൽ ഐനിൽ അന്തരിച്ചു.

Mar 3, 2025 - 06:25
 0
ഡോക്ടർ ജോർജ് മാത്യുവിന്റെ ഭാര്യ വത്സ മാത്യു അൽ ഐനിൽ അന്തരിച്ചു.

അൽ ഐൻ: യുഎഇ പൗരത്വം നൽകി ആദരിച്ച മലയാളിയും, മെഡിക്കൽ ഡിസ്ട്രിക്ട് ഡയറക്ടറുമായ ഡോക്ടർ ജോർജ് മാത്യുവിന്റെ ഭാര്യ വത്സ മാത്യു (79) അന്തരിച്ചു. 1945ൽ യമനിലെ ഏതനിലാണ് കെ എം ബെഞ്ചമിൻ, തങ്കമ്മ ജോൺ എന്നിവരുടെ മകളായി വത്സ ജനിച്ചത്. 1964 സെന്റ് തെരേസസ് കോളേജിൽനിന്ന് ശാസ്ത്രത്തിൽ ബിരുദം നേടിയശേഷം 1966 ലാണ് ഡോക്ടർ ജോർജ് മാത്യുവിനെ വിവാഹം കഴിക്കുന്നത്. 1967ൽ അൽ ഐനിലെത്തി. 58 വർഷമായി ഇവർ അൽ ഐനിലുണ്ട്. 2004 ഡോക്ടർ ജോർജ് മാത്യുവിനും, കുടുംബത്തിനും യുഎഇ സർക്കാർ പൗരത്വം നൽകി. ഇന്ത്യൻ പ്രവാസി സമൂഹത്തിന്റെ സാമൂഹിക സാംസ്കാരിക ഉന്നമനത്തിനായി ക്രിയാത്മക ഇടപെടൽ നടത്തിയിരുന്ന വത്സ, ഇന്ത്യൻ സോഷ്യൽ സെന്റർ അൽ ഐൻ, ഇന്ത്യൻ ലേഡീസ് അസോസിയേഷൻ എന്നീ സംഘടനകളുമായി സഹകരിച്ച് പ്രവർത്തിച്ചിരുന്നു. അന്ത്യശുശ്രൂഷകൾ അൽ ഐൻ സെന്റ് ഡയനീഷ്യസ് ഓർത്തോഡോക്സ് ദേവാലയത്തിൽ നടക്കും.

What's Your Reaction?

like

dislike

love

funny

angry

sad

wow