താനൂരിൽ രണ്ട് വിദ്യാർഥിനികളെ കാണാതായ സംഭവത്തിൽ ഫോൺ കോളുകൾ കേന്ദ്രീകരിച്ച് അന്വേഷണം.
മലപ്പുറം: താനൂരിൽ രണ്ട് വിദ്യാർത്ഥിനികളെ കാണാതായ സംഭവത്തിൽ ഫോൺ കോളുകൾ കേന്ദ്രീകരിച്ച് അന്വേഷണം. താനൂർ ദേവതാർ ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥിനികളായ അശ്വതി, ഫാത്തിമ ഷഹദ എന്നിവരെയാണ് കാണാതായത്. ഇരുവരുടെയും ഫോണിലേക്ക് ഒരേ നമ്പറിൽ നിന്ന് കോൾ വന്നതായി സ്ഥിരീകരിച്ചിട്ടുണ്ട്.ബുധനാഴ്ച ഉച്ച മുതലാണ് ഇരുവരെയും കാണാതായത്. പ്ലസ് ടു വിദ്യാർത്ഥിനികളായ ഇരുവരും ബുധനാഴ്ച നടന്ന പരീക്ഷ എഴുതിയിട്ടില്ല. സ്കൂളിൽ എത്താത്തതിനെ തുടർന്ന് അധ്യാപകർ അന്വേഷിച്ചപ്പോഴാണ് കാണാതായ വിവരം അറിയുന്നത്. പരീക്ഷയ്ക്കെന്നു പറഞ്ഞാണ് ഇരുവരും വീട്ടിൽ നിന്നിറങ്ങിയത്. കുട്ടികളുടെ ഫോണിലേക്ക് ഒരേ ഫോൺ നമ്പറിൽ നിന്ന് ഫോൺ കോൾ വന്നിട്ടുണ്ട്.ഏടവണ്ണ സ്വദേശിയുടെ പേരിലാണ് സിം കാർഡ്, എന്നാൽ ടവർ ലൊക്കേഷൻ മഹാരാഷ്ട്രയിലാണെന്നും താനൂർ എസ്എച്ച്ഒ ജോണി ജെ മറ്റം പറഞ്ഞു. കുട്ടികളുടെ ഫോൺ കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് രണ്ട് മണിയ്ക്ക് കോഴിക്കോട് വെച്ച് ഓണായിരുന്നു.
What's Your Reaction?