തിരഞ്ഞെടുപ്പ്; കേരള കർണാടക അതിർത്തി ജില്ലാ മേധാവികളുടെ യോഗം മംഗലാപുരത്ത് നടന്നു

Feb 20, 2026 - 21:23
 0
തിരഞ്ഞെടുപ്പ്; കേരള കർണാടക അതിർത്തി ജില്ലാ മേധാവികളുടെ യോഗം മംഗലാപുരത്ത് നടന്നു

മംഗളൂരു: നിയമസഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായി അതിർത്തി പ്രദേശങ്ങളിൽ സമാധാനവും സുരക്ഷിതത്വവും ഉറപ്പാക്കുന്നതിനെ കുറിച്ച് അതിർത്തി ജില്ലകളിലെ കേരള-കർണാടക ഉദ്യോഗസ്ഥരുടെ ഉന്നതതല യോഗം മംഗലാപുരത്ത് ചേർന്നു. കാസർകോട് ജില്ലാ കലക്ടർ കെ ഇമ്പശേഖർ, കാസർകോട് ജില്ലാ പോലീസ് മേധാവി വിജയഭാരത റെഡ്ഡി, ദക്ഷിണ കന്നഡ ഡെപ്യൂട്ടി കമ്മീഷണർ എച്ച് വി ദർശൻ, ദക്ഷിണ കർണാടക ജില്ലാ പോലീസ് സൂപ്രണ്ട് ഡോക്ടർ കെ അരുൺ, ജി എസ് ടി ജോയിന്റ് കമ്മീഷണർ പിസി ജയരാജൻ, ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർമാർ, ഫോറസ്റ്റ് ഓഫീസർമാർ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.

What's Your Reaction?

like

dislike

love

funny

angry

sad

wow