തിരുവനന്തപുരത്ത് മിസോറം സ്വദേശിയായ വിദ്യാര്‍ഥി കുത്തേറ്റു മരിച്ചു; സഹപാഠി അറസ്റ്റില്‍.
തിരുവനന്തപുരം: തിരുവനതപുരം നഗരൂരിൽ മിസോറം സ്വദേശിയായ എഞ്ചിനീയറിംഗ് വിദ്യാർത്ഥി കുത്തേറ്റു മരിച്ചു. രാജധാനി കോളേജിലെ ബി-ടെക്ക് നാലാം വർഷ വിദ്യാർത്ഥിയും, മിസോറം സ്വദേശിയുമായ വാലൻ്റൈൻ വി.എൽ. ചാനയാണ് കൊല്ലപ്പെട്ടത്. 23 വയസായിരുന്നു. സംഭവത്തിൽ കോളേജിലെ ബി-ടെക് സിവിൽ എഞ്ചിനീയറിംഗ് മൂന്നാം വർഷ വിദ്യാർത്ഥിയും, മിസോറം സ്വദേശിയുമായ ലംസംഗ് സ്വാലയെ നഗരൂർ പോലീസ് കസ്റ്റഡിയിൽ എടുത്തു.
സുഹൃത്തുക്കളായ ഇരുവരും കോളേജ് ഹോസ്റ്റലിന് പുറത്ത് വാടകയ്ക്ക് താമസിക്കുന്നവരാണ്. കഴിഞ്ഞ ദിവസം രാത്രി 11 മണിയ്ക്ക് കോളേജിന് സമീപമുള്ള നഗരൂർ നെടുമ്പറമ്പ് ജംഗ്ഷനിലായിരുന്നു സംഭവം. മദ്യ ലഹരിയിൽ ഇരുവരും തമ്മിലുണ്ടായ വാക്കേറ്റത്തിനിടെ മൂന്നാം വർഷ വിദ്യാർത്ഥിയെ നാലാം വർഷ വിദ്യാർത്ഥി കുത്തുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ വിദ്യാർത്ഥിയെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. നഗരൂർ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
What's Your Reaction?