വീടിന്റെ ഓടിളക്കി 25 പവൻ കവർന്നു.

Feb 23, 2025 - 07:57
 0
വീടിന്റെ ഓടിളക്കി 25 പവൻ കവർന്നു.

കോഴിക്കോട്: മുക്കം കാരശ്ശേരിയിലെ വീട്ടിൽ മോഷണം. 25 പവൻ സ്വർണം കവർന്നു വീടിന്റെ ഓടിളക്കി അകത്ത് കടന്നാണ് മോഷ്ടാവ് സ്വർണ്ണം കവർന്നത്. കുടുംബാംഗങ്ങൾ അടുത്ത വീട്ടിലെ വിവാഹ സൽക്കാരത്തിൽ പങ്കെടുക്കാൻ പോയപ്പോഴായിരുന്നു മോഷണം നടന്നത്. രാത്രി എട്ട് മണിക്കാണ് വീട്ടിൽ നിന്നും ഇറങ്ങിയത്.പത്ത് മണിയോടെ തിരിച്ചെത്തുകയും ചെയ്തു. മടങ്ങിയെത്തിയപ്പോഴാണ് മോഷണം ശ്രദ്ധയിൽപ്പെടുന്നത്. വീടിന്റെ അകത്തുനിന്നും കുറ്റിയിട്ട് നിലയിലായിരുന്നു. പിന്നീട് വാതിൽ തകർത്തു അകത്ത് കടന്നപ്പോഴാണ് വീടിന്റെ ഒട് ഇളക്കി യ നിലയിൽ കാണുന്നത്. വീടുമായി അടുത്ത് ഇടപഴകുന്ന ആളുകളെ സംശയിക്കുന്നതായി കുടുംബം പറയുന്നു.

What's Your Reaction?

like

dislike

love

funny

angry

sad

wow