തെയ്യം കലാകാരൻ ബി എം അമ്പു പണിക്കർ വാവടുക്കം അന്തരിച്ചു
ബേഡകം: പ്രശസ്ത തെയ്യം കലാകാരൻ ബി എം അമ്പു പണിക്കർ (90) വാവടുക്കം അന്തരിച്ചു. സർക്കാർ ഫോക് ലോർ അവാർഡ് നൽകി ആദരിച്ചിരുന്നു. ഉത്തര കേരളത്തിൽ നിരവധി തെയ്യക്കോലങ്ങളെ അരങ്ങിലെത്തിച്ചു.
ഭാര്യ: ശാന്ത വാവടുക്കം. മക്കൾ: ജ്യോതി കുണ്ടംകുഴി, ദിലീപ് വാവടുക്കം, പുരുഷു പണിക്കർ വാവടുക്കം, പ്രവീൺ പണിക്കർ വാവടുക്കം, അനിൽ പണിക്കർ വാവടുക്കം, നിഷ കുഞ്ഞിമംഗലം, ശ്രീജ അതിയടം. മരുമക്കൾ: അംബിക കാസർകോട്, സരിത കാങ്കോൽ, വിഷ്ണുമായ ഇടപ്പണി, അജിഷ കൂടാളി, ദിനേശൻ കുഞ്ഞിമംഗലം, ബൈജു അതിയടം, പരേതനായ പ്രഭാകരൻ പുതിലോട്. സഹോദരങ്ങൾ: പരേതനായ രാമൻ മീങ്ങുന്നോൻ ബേഡകം, കൃഷ്ണൻ വാഗവതർ കുണ്ടംകുഴി, മാണി മാക്കം പാക്കം.
What's Your Reaction?