ദുബായിൽ പുതുക്കിയ പാർക്കിംഗ് നിരക്ക് നിലവിൽ വന്നു.

Apr 5, 2025 - 20:52
 0
ദുബായിൽ പുതുക്കിയ പാർക്കിംഗ് നിരക്ക് നിലവിൽ വന്നു.

ദുബായ്: ദുബായിൽ പുതിയ വാഹന പാർക്കിങ്ങ് നിരക്ക് നിലവിൽ വന്നു. രണ്ടു തരം പാർക്കിങ്ങ് ഫീസാണ് ഇനി മുതൽ ഈടാക്കുക. ദുബായിലെ നിശ്ചിത സൂപ്പർ പ്രീമിയം സോണുകളിൽ പ്രത്യേക ഇവന്റുകൾ നടക്കുമ്പോൾ 25 ദിർഹമായിരിക്കും മണിക്കൂറിൽ ഈടാക്കുക. രാവിലെ എട്ട് മുതൽ 10 വരെയും വൈകീട്ട് നാലു മുതൽ രാത്രി എട്ടു വരെയും ഉയർന്ന ഫീസും എട്ട് മണിക്കൂർ രാവിലെ 10 മുതൽ വൈകീട്ട് നാലു വരെയും രാത്രി എട്ട് മുതൽ 10 വരെയും സാധാരണ ഫീസും നൽകേണ്ടി വരും. ഉയർന്ന നിരക്ക് മണിക്കൂറിന് ആറ് ദിർഹമാണ്. അല്ലാത്ത സമയങ്ങളിൽ സോണിന് അനുസരിച്ച് നിലവിലുള്ള നിരക്കും ഈടാക്കും. തിരക്കേറിയ സമയങ്ങളിൽ മണിക്കൂറിന് ആറ് ദിർഹം നൽകണം.

സോൺ ബി, ഡി എന്നിവയിൽ ദിവസം മുഴുവൻ പാർക്കിങ് താരിഫും പുതുക്കി. സോൺ ബിയിൽ 40 ദിർഹവും ഡിയിൽ 30 ദിർഹവുമാണ് ദിവസം മുഴുവൻ ഈടാക്കാനുള്ള പാർക്കിങ് നിരക്ക്. നേരത്തേ ഡിയിൽ ഒരു ദിവസം വാഹനം പാർക്ക് ചെയ്യാൻ 10 ദിർഹം മതിയായിരുന്നു. നിരക്ക് മാറ്റത്തോടൊപ്പം പാർക്കിങ് കോഡുകളും മാറ്റി. നിലവിലെ കോഡിനൊപ്പം പ്രീമിയം എന്നതിനെ സൂചിപ്പിക്കുന്ന ‘പി’ എന്നുകൂടി ചേർത്തിട്ടുണ്ട് സോണുകളുടെ പി എന്ന് ചേർക്കുന്ന സ്ഥലത്ത് രണ്ടു തരം പാർക്കിങ് ഫീസ് ആയിരിക്കും ഈടാക്കുക. വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിന് മുമ്പായി കോഡുകൾ ശ്രദ്ധിക്കണമെന്നും അല്ലെങ്കിൽ പാർക്കിങ് വെബ്സൈറ്റോ ആപ്പോ പരിശോധിക്കണമെന്നും പാർക്കിൻ ഓപറേറ്റർ അഭ്യർഥിച്ചു.

What's Your Reaction?

like

dislike

love

funny

angry

sad

wow