ദേശീയ വനിത ഫുട്ബോൾ താരം മാളവികയ്ക്ക് വരവേൽപ്പ്.
മടിക്കൈ: മലയാളക്കരയുടെ അഭിമാനമായി മാറിയ ദേശീയ വനിത ഫുട്ബോൾ താരം മടിക്കൈ ബംഗളത്തെ പി മാളവികയെ മംഗളൂർ വിമാനത്താവളത്തിൽ മടിക്കൈ പഞ്ചായത്തിന്റെ വരവേൽപ്പ്. ഇന്ന് രാവിലെ മംഗലാപുരം എയർപോർട്ടിലെത്തിയ മാളവികയെ മടിക്കൈ പഞ്ചായത്ത് പ്രസിഡണ്ട് എസ് പ്രീത, വൈസ് പ്രസിഡണ്ട് വി പ്രകാശൻ, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ടി രാജൻ എന്നിവരുടെ നേതൃത്വത്തിലാണ് സ്വീകരിച്ചത്. മാളവികയെ വരവേൽക്കാൻ അമ്മ മിനിയും വിമാനത്താവളത്തിൽ എത്തിയിരുന്നു. തുടർന്ന് നാട്ടിലേക്കുള്ള യാത്രാമധ്യേ സിപിഐഎം ജില്ലാ കമ്മിറ്റി ഓഫീസിലും മാളവികയെ വരവേറ്റു. സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗങ്ങൾ എംപി ജയരാജൻ, ജില്ലാ സെക്രട്ടറി എം രാജഗോപാലൻ എംഎൽഎ, സംസ്ഥാന കമ്മിറ്റി അംഗം കെ പി സതീഷ് ചന്ദ്രൻ, സി എച്ച് കുഞ്ഞമ്പു എംഎൽഎ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് മാളവികയെ സിപിഐഎം ജില്ലാ കമ്മിറ്റി ഓഫീസിൽ സ്വീകരിച്ചത്.
What's Your Reaction?