നാല് കേസുകളിലെ പ്രതിക്ക് കാപ്പ; കാഞ്ഞങ്ങാട് കൊളവയൽ സ്വദേശി അറസ്റ്റിൽ

Jun 21, 2026 - 07:57
 0
നാല് കേസുകളിലെ പ്രതിക്ക് കാപ്പ; കാഞ്ഞങ്ങാട് കൊളവയൽ സ്വദേശി അറസ്റ്റിൽ

കാഞ്ഞങ്ങാട്: തട്ടിക്കൊണ്ടുപോകൽ, നരഹത്യാശ്രമം ഉൾപ്പെടെ നാല് ഗുരുതര കേസുകളിൽ പ്രതിയായ യുവാവിനെ കാപ്പ നിയമപ്രകാരം അറസ്റ്റ് ചെയ്ത് ജയിലിലടച്ചു. അജാനൂർ കൊളവയലിലെ ഇട്ടമ്മൽ കെ. എം. അഹ്മദ് അഫ്സലി (32)നെയാണ് ഹോസ്ദുർഗ് പോലീസ് അറസ്റ്റ് ചെയ്തത്.

ജില്ലാ പോലീസ് മേധാവിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ജില്ലാ കളക്ടറാണ് കാപ്പ ചുമത്തി അറസ്റ്റ് ചെയ്യാൻ ഉത്തരവിട്ടത്. 2023 മുതൽ ഹോസ്ദുർഗ് പോലീസ് സ്റ്റേഷൻ പരിധിയിൽ രജിസ്റ്റർ ചെയ്ത നാല് ഗുരുതര ക്രിമിനൽ കേസുകളിൽ പ്രതിയായ അഹ്മദ് അഫ്സൽ നാടിന്റെ സമാധാനത്തിനും പൊതുസുരക്ഷയ്ക്കും ഭീഷണിയാണെന്ന് പോലീസ് റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നു.

അറസ്റ്റിലായ അഫ്സലിനെ പിന്നീട് കണ്ണൂർ സെൻട്രൽ ജയിലിലേക്ക് മാറ്റി. ഹോസ്ദുർഗ് ഇൻസ്പെക്ടർ കെ. ദിനേശൻ, എസ്.ഐ ടി. നീതു, അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ എം. പ്രകാശൻ, സിവിൽ പോലീസ് ഓഫീസർമാരായ അജീഷ് കുമാർ, ഇ.കെ. ധനീഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്

What's Your Reaction?

like

dislike

love

funny

angry

sad

wow