സംസ്ഥാനത്ത് നാളെ പൊതുഅവധി, മൂന്നു ദിവസത്തെ ദുഖാചരണം

Jul 21, 2025 - 17:58
 0
സംസ്ഥാനത്ത് നാളെ പൊതുഅവധി, മൂന്നു ദിവസത്തെ ദുഖാചരണം

തിരുവനന്തപുരം: അന്തരിച്ച മുൻ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദനോടുള്ള ആദരസൂചകമായി സംസ്ഥാനത്ത് നാളെ പൊതുഅവധി പ്രഖ്യാപിച്ചു. മൂന്നു ദിവസം സംസ്ഥാനമൊട്ടാകെ ദുഖാചരണവും പ്രഖ്യാപിച്ചിട്ടുണ്ട്. ജൂലായ് 22 മുതൽ മൂന്ന് ദിവസത്തേക്കാണ് ഔദ്യോഗിക ദുഃഖാചരണം. ഈ ദിവസങ്ങളിൽ സംസ്ഥാനത്താകെ ദേശീയപതാക പകുതി താഴ്ത്തിക്കെട്ടും. സംസ്ഥാനത്തെ എല്ലാ സർക്കാർ ഓഫീസുകൾക്കും പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും പൊതുമേഖലാ സ്ഥാപനങ്ങൾക്കും സ്റ്റാറ്റ്യൂട്ടറി സ്ഥാപനങ്ങൾക്കും സ്വയംഭരണ സ്ഥാപനങ്ങൾക്കും നെഗോഷ്യബിൾ ഇൻസ്ട്രുമെന്റ്‌സ് ആക്ട് പ്രകാരമുള്ള സ്ഥാപനങ്ങൾക്കുമാണ് ചൊവ്വാഴ്ച അവധി പ്രഖ്യാപിച്ചിട്ടുള്ളത്. വി.എസിന്റെ നിര്യാണത്തെ തുടർന്ന് ജൂലായ് 22-ന് നടത്താനിരുന്ന കാലിക്കറ്റ് സർവകലാശാലാ വിദ്യാർഥി യൂണിയൻ തിരഞ്ഞെടുപ്പ് 26-ലേക്ക് മാറ്റി.

What's Your Reaction?

like

dislike

love

funny

angry

sad

wow