നിമിഷ പ്രിയയുടെ വധശിക്ഷ റദ്ദാക്കാൻ തീരുമാനം.
കോഴിക്കോട്: നിമിഷപ്രിയയുടെ വധശിക്ഷ റദ്ദാക്കിയെന്ന് വിവരം ലഭിച്ചതായി കാന്തപുരം എ പി അബൂബക്കർ മുസ്ല്യാരുടെ ഓഫീസ്. നിമിഷ പ്രിയയുടെ കേസിൽ ചില നിർണ്ണായക തീരുമാനങ്ങൾ ഉണ്ടായതായും വധ ശിക്ഷ റദ്ദാക്കാനും മറ്റു കാര്യങ്ങൾ തുടർ ചർച്ചകളുടെ അടിസ്ഥാനത്തിൽ തീരുമാനിക്കാനും ധാരണയായിട്ടുണ്ട് എന്നും കാന്തപുരം എ പി അബൂബക്കർ മുസ്ല്യാരുടെ ഓഫീസ് അറിയിച്ചു. ഇന്ത്യൻ ഗ്രാൻഡ് മുഫ്തിയുടെ ആവശ്യപ്രകാരം ശൈഖ് ഉമർ ഹഫീള് തങ്ങൾ നിയോഗിച്ച യമൻ പണ്ഡിത സംഘത്തിനു പുറമെ നോർത്തേൺ യെമനിലെ ഭരണാധികാരികളും അന്താരാഷ്ട്ര നയതന്ത്ര ഉദ്യോഗസ്ഥരും പങ്കെടുത്ത മധ്യസ്ഥ ചർച്ചകളിലാണ് തീരുമാനം കൈക്കൊണ്ടത്. എന്നാൽ കൊല്ലപ്പെട്ട തലാലിന്റെ കുടുംബവുമായുള്ള തുടർ ചർച്ചകൾക്ക് ശേഷമായിരിക്കും മറ്റു കാര്യങ്ങൾ തീരുമാനിക്കുക.
What's Your Reaction?