പരപ്പച്ചാലിൽ നിയന്ത്രണം വിട്ട ലോറി പുഴയിലേക്കു മറിഞ്ഞു
നീലേശ്വരം: കുന്നുംകൈ-പരപ്പച്ചാൽ പാലത്തിൻ്റെ മുകളിൽ നിന്ന് പുഴയിലേക്ക് ലോറി മറിഞ്ഞുണ്ടായ അപകടത്തിൽ രണ്ട് പേർക്ക് പരിക്കേറ്റു. ഇന്ന് രാവിലെ എട്ടു മണിക്കൂറാണ് അപകടം നടന്നത്. തമിഴ്നാട്ടിൽ നിന്നും വളം കയറ്റി വന്ന ലോറി പരപ്പച്ചാൽ ഇറക്കത്തിൽ നിയന്ത്രണം വിട്ട് പുഴയിലേക്ക് മറിയുകയായിരുന്നു.നാട്ടുകാർ രക്ഷാപ്രവർത്തനം നടത്തി. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
What's Your Reaction?