സിപിഐഎം നേതാവും കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് മുൻ പ്രസിഡൻ്റുമായിരുന്ന പാലക്കുന്നിലെ പി ഇസ്മയിൽ അന്തരിച്ചു

Apr 18, 2026 - 08:36
 0
സിപിഐഎം നേതാവും കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് മുൻ പ്രസിഡൻ്റുമായിരുന്ന പാലക്കുന്നിലെ പി ഇസ്മയിൽ അന്തരിച്ചു

കാഞ്ഞങ്ങാട്: സിപിഐഎം നേതാവും കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് മുൻ പ്രസിഡൻ്റുമായിരുന്ന പാലക്കുന്നിലെ പി ഇസ്മയിൽ(97)അന്തരിച്ചു. കാസർഗോഡ് അഡീഷണൽ ജില്ലാ മജിസ്ട്രേറ്റായി (എഡിഎം) വിരമിച്ച ശേഷമാണ് ഇദ്ദേഹം രാഷ്ടീയത്തിലേക്ക് വരുന്നത്.

ഔദ്യോഗിക ജീവിതത്തിലും രാഷ്ട്രീയ ജീവിതത്തിലും കറകളഞ്ഞ വ്യക്തത്വത്തിന്റെ ഉടമയായിരുന്നു. സിപിഐഎം ഉദുമ ഏരിയാ കമ്മിറ്റി അംഗമായും പ്രവർത്തിച്ചു. ത്രിതല പഞ്ചായത്ത് സംവിധാനത്തിൽ ഉദുമ ഡിവിഷനിൽ നിന്നുള്ള ജില്ലാ പഞ്ചായത്തിലെ ആദ്യ അംഗമാണ്. പിന്നീട് പാലക്കുന്ന് ബ്ലോക്ക് ഡിവിഷനിൽ നിന്നു മത്സരിച്ച് കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്തിൻ്റെ രണ്ടാമത്തെ പ്രസിഡൻ്റായി.

കാസർകോട്ടെ അറിയപ്പെടുന്ന ചരിത്രാന്വേഷി കൂടിയായ അദ്ദേഹം ജില്ലയിലെ കോട്ടകളെക്കുറിച്ച് നിരവധി ലേഖനങ്ങൾ എഴുതിയിട്ടുണ്ട്. 1995ലാണ് ജില്ലാപഞ്ചായ ത്തംഗമാകുന്നത്. 2000-ത്തിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമായി.

ബീഫാത്തിമ്മയാണ് ഭാര്യ. സഹോദരങ്ങൾ: പരേതരായ യൂസഫ് തഹസിൽദാർ, അബ്ബാസ് സിങ്കപ്പൂർ, അബ്ദുൽറഹിമാൻ ചാർളി, മുഹമ്മദ് മാങ്ങാട്, ആയിഷാബി കോട്ടക്കുന്ന്.

What's Your Reaction?

like

dislike

love

funny

angry

sad

wow